Numbers 29:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കണം; അതു പാപപരിഹാരദിനത്തില്‍ ജനത്തിനുവേണ്ടി അര്‍പ്പിക്കുന്ന പാപപരിഹാരയാഗമാകുന്നു. പ്രതിദിനഹോമയാഗങ്ങള്‍, അവയോടൊന്നിച്ചുള്ള ധാന്യയാഗങ്ങള്‍, പാനീയയാഗങ്ങള്‍ എന്നിവയ്‍ക്കു പുറമേയായിരിക്കും ഇത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രായശ്ചിത്തയാഗത്തിന്നും നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്നും വേണം.
Malayalam 1992 MBSI
പ്രായശ്ചിത്തയാഗത്തിന്നും നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങള്‍ക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്നും വേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പ്രായശ്ചിത്തയാഗത്തിനും നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പ്രായശ്ചിത്തയാഗത്തിനും നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങള്‍ക്കും പുറമേ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
Malayalam Bible POC-ML 2013
പരിഹാരദിനത്തില്‍ അര്‍പ്പിക്കുന്ന പാപപരിഹാര ബലി, അനുദിന ദഹനബലി, അവയോടൊന്നിച്ചുള്ള ധാന്യബലി, പാനീയബലി എന്നിവയ്‌ക്കു പുറമേ പാപപരിഹാരത്തിനായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പ്രായശ്ചിത്തത്തിനുള്ള പാപശുദ്ധീകരണയാഗത്തിനും പതിവു ഹോമയാഗത്തിനും അതോടുകൂടിയുള്ള ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തണം.