Numbers 29:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇവയെല്ലാം ഓരോ മാസത്തിലെയും ഒന്നാം ദിവസം അര്‍പ്പിക്കാറുള്ള ഹോമയാഗത്തിനും അതിന്‍റെ ധാന്യയാഗത്തിനും പ്രതിദിനം അര്‍പ്പിക്കാറുള്ള ഹോമയാഗത്തിനും അതിന്‍റെ ധാന്യയാഗത്തിനും നിയമപ്രകാരമുള്ള പാനീയയാഗത്തിനും പുറമേ ആണ്. അവ ഹോമയാഗമായിട്ടാണ് അര്‍പ്പിക്കേണ്ടത്; അതിന്‍റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അമാവാസിയിലെ ഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും നാൾതോറുമുള്ള ഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും അവെക്കു നിയമപ്രകാരമുള്ള പാനീയയാഗങ്ങൾക്കും പുറമെ യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗമായി തന്നേ.
Malayalam 1992 MBSI
അമാവാസിയിലെ ഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും നാള്‍തോറുമുള്ള ഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും അവേക്കു നിയമപ്രകാരമുള്ള പാനീയയാഗങ്ങള്‍ക്കും പുറമെ യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അമാവാസിയിലെ ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും ദിനംതോറുമുള്ള ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും അവയുടെ നിയമപ്രകാരമുള്ള പാനീയയാഗങ്ങൾക്കും പുറമെ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി ഇവ അർപ്പിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അമാവാസിയിലെ ഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും നാള്‍തോറുമുള്ള ഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും അവയ്ക്കു നിയമപ്രകാരമുള്ള പാനീയയാഗങ്ങള്‍ക്കും പുറമേ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായിതന്നെ.
Malayalam Bible POC-ML 2013
അമാവാസികളില്‍ അര്‍പ്പിക്കുന്ന ദഹനബലി, അതോടൊന്നിച്ചുള്ള ധാന്യബലി, അനുദിന ദഹനബലി, അതോടൊന്നിച്ചുള്ള ധാന്യബലി, നിയമപ്രകാരമുള്ള അവയുടെ പാനീയബലി എന്നിവയ്‌ക്കു പുറമേ കര്‍ത്താവിന്‍െറ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയാണിത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദിവസേനയും മാസംതോറുമുള്ള നിർദിഷ്ട ഹോമയാഗങ്ങൾക്കും അവയോടുകൂടെയുള്ള ഭോജനയാഗങ്ങൾ, പാനീയയാഗങ്ങൾ എന്നിവയ്ക്കുംപുറമേയാണ് ഇവ. അവ യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗം.