Numbers 3:38 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മോശയും അഹരോനും അഹരോന്‍റെ പുത്രന്മാരും തിരുസാന്നിധ്യകൂടാരത്തിന്‍റെ മുമ്പില്‍ കിഴക്കു വശത്തു പാളയമടിക്കണം. ഇസ്രായേല്‍ജനത്തിനുവേണ്ടി വിശുദ്ധസ്ഥലത്തു ശുശ്രൂഷകള്‍ ചെയ്യുന്നതിനുള്ള ചുമതല അവര്‍ക്കുള്ളതാണ്. മറ്റാരെങ്കിലും ഇതിനു തുനിഞ്ഞാല്‍ അവനെ വധിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ തിരുനിവാസത്തിന്റെ മുൻവശത്തു കിഴക്കു, സമാഗമനകൂടാരത്തിന്റെ മുൻവശത്തു തന്നേ, സൂര്യോദയത്തിന്നു നേരെ മോശെയും അഹരോനും അവന്റെ പുത്രന്മാരും പാളയമിറങ്ങുകയും യിസ്രായേൽമക്കളുടെ കാര്യമായ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുകയും വേണം; അന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കേണം.
Malayalam 1992 MBSI
എന്നാല്‍ തിരുനിവാസത്തിന്റെ മുന്‍ വശത്തു കിഴക്കു, സമാഗമനക്കുടാരത്തിന്റെ മുന്‍ വശത്തു തന്നേ, സൂര്യോദയത്തിന്നു നേരെ മോശെയും അഹരോനും അവന്റെ പുത്രന്മാരും പാളയമിറങ്ങുകയും യിസ്രായേല്‍മക്കളുടെ കാര്യമായ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുകയും വേണം; അന്യന്‍ അടുത്തുവന്നാല്‍ മരണ ശിക്ഷ അനുഭവിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ തിരുനിവാസത്തിന്റെ മുൻവശത്ത് കിഴക്ക്, സമാഗമനകൂടാരത്തിന്റെ മുൻവശത്ത് തന്നെ, സൂര്യോദയത്തിന് അഭിമുഖമായി മോശെയും അഹരോനും അവന്റെ പുത്രന്മാരും പാളയമിറങ്ങുകയും യിസ്രായേൽമക്കൾക്കു വേണ്ടി വിശുദ്ധമന്ദിരത്തിന്റെ ചുമതല ഏറ്റെടുത്ത് ആവശ്യങ്ങൾ നിർവ്വഹിക്കുകയും വേണം; അന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ തിരുനിവാസത്തിന്‍റെ മുന്‍വശത്തു കിഴക്ക്, സമാഗമനകൂടാരത്തിന്‍റെ മുന്‍വശത്തുതന്നെ, സൂര്യോദയത്തിനു നേരേ മോശെയും അഹരോനും അവന്റെ പുത്രന്മാരും പാളയമിറങ്ങുകയും യിസ്രായേൽമക്കളുടെ കാര്യമായ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുകയും വേണം; അന്യന്‍ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കേണം.
Malayalam Bible POC-ML 2013
സമാഗമകൂടാരത്തിനു മുമ്പില്‍ കിഴക്കുവശത്ത് പാളയമടിക്കേണ്ടത് മോശയും, അഹറോനും അവന്‍െറ പുത്രന്‍മാരുമാണ്. വിശുദ്‌ധസ്‌ഥലത്ത് ഇസ്രായേല്‍ജനത്തിനുവേണ്ടി നിര്‍വഹിക്കേണ്ട എല്ലാ ആരാധനയുടെയും ചുമതല അവര്‍ക്കാണ്. മറ്റാരെങ്കിലും അതിനു മുതിര്‍ന്നാല്‍ അവനെ വധിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മോശയും, അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും സമാഗമകൂടാരത്തിന്റെ കിഴക്കുഭാഗത്തേക്ക്, സൂര്യോദയത്തിനഭിമുഖമായി, സമാഗമകൂടാരത്തിന്റെമുമ്പിൽ പാളയമടിക്കണം. ഇസ്രായേല്യർക്കുവേണ്ടി അവരായിരുന്നു വിശുദ്ധമന്ദിരത്തിന്റെ സൂക്ഷിപ്പിന് ചുമതലപ്പെട്ടവർ. വിശുദ്ധമന്ദിരത്തോട് സമീപിക്കുന്ന അന്യർ മരണശിക്ഷ അനുഭവിക്കേണ്ടിയിരുന്നു.