Numbers 30:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ അവളുടെ ഭര്‍ത്താവ് അതു കേള്‍ക്കുന്ന ദിവസം അവ വിലക്കിയാല്‍ അവളുടെ നേര്‍ച്ചകളും വ്രതവും നിലനില്‌ക്കുകയില്ല. ഭര്‍ത്താവ് അവളുടെ നേര്‍ച്ചയും വ്രതവും വിലക്കിയതുകൊണ്ടു സര്‍വേശ്വരന്‍ അവളോടു ക്ഷമിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഭർത്താവു കേട്ട നാളിൽ അവയെ ദുർബ്ബലപ്പെടുത്തി എങ്കിൽ നേർച്ചകളോ പരിവർജ്ജനവ്രതമോ സംബന്ധിച്ചു അവളുടെ നാവിന്മേൽനിന്നു വീണതൊന്നും സ്ഥിരമായിരിക്കയില്ല; അവളുടെ ഭർത്താവു അതിനെ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോടു ക്ഷമിക്കും.
Malayalam 1992 MBSI
എന്നാല്‍ ഭര്‍ത്താവു കേട്ട നാളില്‍ അവയെ ദുര്‍ബ്ബലപ്പെടുത്തി എങ്കില്‍ നേര്‍ച്ചകളോ പരിവര്‍ജ്ജനവ്രതമോ സംബന്ധിച്ചു അവളുടെ നാവിന്മേല്‍ നിന്നു വീണതൊന്നും സ്ഥിരമായിരിക്കയില്ല; അവളുടെ ഭര്‍ത്താവു അതിനെ ദുര്‍ബ്ബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോടു ക്ഷമിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഭർത്താവ് കേട്ട നാളിൽ അവയെ ദുർബ്ബലപ്പെടുത്തിയെങ്കിൽ നേർച്ചകളോ പരിവർജ്ജനവ്രതമോ സംബന്ധിച്ച് അവളുടെ നാവിൽനിന്ന് വീണതൊന്നും സ്ഥിരമായിരിക്കുകയില്ല; അവളുടെ ഭർത്താവ് അതിനെ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോട് ക്ഷമിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ഭര്‍ത്താവ് കേട്ട നാളിൽ അവയെ ദുര്‍ബലപ്പെടുത്തി എങ്കിൽ നേര്‍ച്ചകളോ പരിവര്‍ജനവ്രതമോ സംബന്ധിച്ച് അവളുടെ നാവിന്മേൽനിന്നു വീണതൊന്നും സ്ഥിരമായിരിക്കയില്ല; അവളുടെ ഭര്‍ത്താവ് അതിനെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോടു ക്ഷമിക്കും.
Malayalam Bible POC-ML 2013
എന്നാല്‍, അവളുടെ ഭര്‍ത്താവ്‌ അതു കേള്‍ക്കുന്ന ദിവസം അവയെ അസാധുവാക്കിയാല്‍ അവളുടെ നേര്‍ച്ചയും ശപഥത്തിന്‍െറ കടപ്പാടും പ്രാബല്യമില്ലാത്തതാകും; അവളുടെ ഭര്‍ത്താവ്‌ അവയെ അസാധുവാക്കിയിരിക്കുന്നു; കര്‍ത്താവ്‌ അവളോടും ക്‌ഷമിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ അവയെക്കുറിച്ചു കേൾക്കുമ്പോൾ അവളുടെ ഭർത്താവ് അവയെ ദുർബലപ്പെടുത്തിയാൽ അവളുടെ അധരങ്ങളിൽനിന്നു പുറപ്പെട്ട നേർച്ചകളിലോ ശപഥങ്ങളിലോ ഒന്നുപോലും നിലനിൽക്കുകയില്ല. അവളുടെ ഭർത്താവ് അവ വിലക്കിയതിനാൽ യഹോവ അവളോടു ക്ഷമിക്കും.