Numbers 30:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവളുടെ വ്രതത്തെപ്പറ്റി കേട്ടിട്ടും ദിവസങ്ങളായി അയാള്‍ ഒന്നും പറയാതെയിരുന്നാല്‍ അവളുടെ എല്ലാ നേര്‍ച്ചകളും വര്‍ജ്ജനവ്രതവും അയാള്‍ സ്ഥിരപ്പെടുത്തുകയാണ്. അവ കേട്ടിട്ടും അയാള്‍ മൗനം ദീക്ഷിച്ചതുകൊണ്ട് അവ സാധുവായിത്തീരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഭർത്താവു ഒരിക്കലും ഒന്നും മിണ്ടിയില്ല എങ്കിൽ അവൻ അവളുടെ എല്ലാനേർച്ചയും അവൾ നിശ്ചയിച്ച സകലപരിവർജ്ജനവ്രതവും സ്ഥിരപ്പെടുത്തുന്നു. കേട്ട നാളിൽ മിണ്ടാതിരിക്കകൊണ്ടു അവൻ അവയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു.
Malayalam 1992 MBSI
എന്നാല്‍ ഭര്‍ത്താവു ഒരിക്കലും ഒന്നും മിണ്ടിയില്ല എങ്കില്‍ അവന്‍ അവളുടെ എല്ലാനേര്‍ച്ചയും അവള്‍ നിശ്ചയിച്ച സകലപരിവര്‍ജ്ജനവ്രതവും സ്ഥിരപ്പെടുത്തുന്നു. കേട്ട നാളില്‍ മിണ്ടാതിരിക്കകൊണ്ടു അവന്‍ അവയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഭർത്താവ് ഒരിക്കലും ഒന്നും മിണ്ടിയില്ലെങ്കിൽ അവൻ അവളുടെ എല്ലാനേർച്ചയും അവൾ നിശ്ചയിച്ച സകലപരിവർജ്ജനവ്രതവും സ്ഥിരപ്പെടുത്തുന്നു. കേട്ട നാളിൽ മിണ്ടാതിരിക്കുകകൊണ്ട് അവൻ അവയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ഭര്‍ത്താവ് ഒരിക്കലും ഒന്നും മിണ്ടിയില്ല എങ്കിൽ അവന്‍ അവളുടെ എല്ലാ നേര്‍ച്ചയും അവള്‍ നിശ്ചയിച്ച സകല പരിവര്‍ജനവ്രതവും സ്ഥിരപ്പെടുത്തുന്നു. കേട്ട നാളിൽ മിണ്ടാതിരിക്കകൊണ്ട് അവന്‍ അവയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു.
Malayalam Bible POC-ML 2013
എന്നാല്‍, അവളുടെ ഭര്‍ത്താവ്‌ അതു കേട്ടിട്ട്‌ ഒന്നും പറയുന്നില്ലെങ്കില്‍ അവളുടെ എല്ലാ നേര്‍ച്ചകളും ശപഥങ്ങളും അവന്‍ സ്‌ഥിരപ്പെടുത്തുന്നു. അവന്‍ വിലക്കാത്തതുകൊണ്ട്‌ അവ സ്‌ഥിരപ്പെട്ടിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ അവളുടെ ഭർത്താവ് അതേപ്പറ്റി അവളോട് ദിവസങ്ങളോളം ഒന്നും മിണ്ടാതിരിക്കുന്നെങ്കിൽ, അവൾ കടപ്പെട്ടിരിക്കുന്ന അവളുടെ സകലനേർച്ചകളും ശപഥങ്ങളും അദ്ദേഹം സ്ഥിരപ്പെടുത്തുകയാണ്. അവയെക്കുറിച്ച് കേട്ടിട്ടും അവളോട് ഒന്നും മിണ്ടാതിരുന്നതിലൂടെ അദ്ദേഹം അവ സ്ഥിരപ്പെടുത്തിയിരിക്കുന്നു.