Numbers 30:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരാള്‍ സര്‍വേശ്വരനു നേര്‍ച്ച നേരുകയോ വര്‍ജ്ജനവ്രതം സ്വീകരിക്കുകയോ ചെയ്തതിനുശേഷം അവന്‍ പ്രതിജ്ഞ ലംഘിക്കരുത്; അതു നിറവേറ്റുകതന്നെ വേണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആരെങ്കിലും യഹോവെക്കു ഒരു നേർച്ച നേരുകയോ ഒരു പരിവർജ്ജനവ്രതം ദീക്ഷിപ്പാൻ ശപഥം ചെയ്കയോ ചെയ്താൽ അവൻ വാക്കിന്നു ഭംഗംവരുത്താതെ തന്റെ വായിൽനിന്നു പുറപ്പെട്ടതുപോലെ ഒക്കെയും നിവർത്തിക്കേണം.
Malayalam 1992 MBSI
ആരെങ്കിലും യഹോവേക്കു ഒരു നേര്‍ച്ച നേരുകയോ ഒരു പരിവര്‍ജ്ജനവ്രതം ദീക്ഷിപ്പാന്‍ ശപഥംചെയ്കയോ ചെയ്താല്‍ അവന്‍ വാക്കിന്നു ഭംഗം വരുത്താതെ തന്റെ വായില്‍നിന്നു പുറപ്പെട്ടതുപോലെ ഒക്കെയും നിവര്‍ത്തിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘ആരെങ്കിലും യഹോവയ്ക്ക് ഒരു നേർച്ച നേരുകയോ ഒരു പരിവർജ്ജനവ്രതം അനുഷ്ഠിക്കുവാൻ ശപഥം ചെയ്യുകയോ ചെയ്താൽ അവൻ വാക്കിന് ഭംഗം വരുത്താതെ തന്റെ വായിൽനിന്ന് പുറപ്പെട്ടതുപോലെ എല്ലാം അവൻ നിവർത്തിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആരെങ്കിലും യഹോവയ്ക്ക് ഒരു നേര്‍ച്ച നേരുകയോ ഒരു പരിവര്‍ജനവ്രതം ദീക്ഷിപ്പാന്‍ ശപഥം ചെയ്കയോ ചെയ്താൽ അവന്‍ വാക്കിനു ഭംഗം വരുത്താതെ തന്‍റെ വായിൽനിന്നു പുറപ്പെട്ടതുപോലെയൊക്കെയും നിവര്‍ത്തിക്കേണം.
Malayalam Bible POC-ML 2013
ആരെങ്കിലും കര്‍ത്താവിനു നേര്‍ ച്ചനേരുകയോ ശപഥം ചെയ്‌തു തന്നെത്തന്നെ കടപ്പെടുത്തുകയോ ചെയ്‌താല്‍ തന്‍െറ വാക്കു ലംഘിക്കാതെ വാഗ്‌ദാനം നിറവേറ്റണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു പുരുഷൻ യഹോവയ്ക്ക് ഒരു നേർച്ച നേരുകയോ വ്രതം അനുഷ്ഠിക്കാൻ ശപഥംചെയ്യുകയോ ചെയ്താൽ അയാൾ തന്റെ വാക്ക് മാറ്റാൻ പാടില്ല; ശപഥംചെയ്തവയെല്ലാം അയാൾ അനുഷ്ഠിക്കണം.