Numbers 30:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിതാവ് അറിഞ്ഞിട്ട് മൗനം ദീക്ഷിച്ചാല്‍ അവള്‍ ചെയ്ത എല്ലാ നേര്‍ച്ചകളും വര്‍ജ്ജനവ്രതവും നിലനില്‌ക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവളുടെ അപ്പൻ അവളുടെ നേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതത്തെയും കുറിച്ചു കേട്ടിട്ടു മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ എല്ലാനേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതമൊക്കെയും സ്ഥിരമായിരിക്കും.
Malayalam 1992 MBSI
അവളുടെ അപ്പന്‍ അവളുടെ നേര്‍ച്ചയെയും അവള്‍ നിശ്ചയിച്ച പരിവര്‍ജ്ജനവ്രതത്തെയും കുറിച്ചു കേട്ടിട്ടു മിണ്ടാതിരിക്കയും ചെയ്താല്‍ അവളുടെ എല്ലാനേര്‍ച്ചകളും അവള്‍ നിശ്ചയിച്ച പരിവര്‍ജ്ജനവ്രതമൊക്കെയും സ്ഥിരമായിരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവളുടെ അപ്പൻ അവളുടെ നേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതത്തെയും കുറിച്ച് കേട്ടിട്ട് മിണ്ടാതിരിക്കുകയും ചെയ്താൽ അവളുടെ എല്ലാനേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതവും സ്ഥിരമായിരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരു പരിവര്‍ജനവ്രതം നിശ്ചയിക്കയും അവളുടെ അപ്പന്‍ അവളുടെ നേര്‍ച്ചയെയും അവള്‍ നിശ്ചയിച്ച പരിവര്‍ജനവ്രതത്തെയും കുറിച്ചു കേട്ടിട്ടു മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ എല്ലാ നേര്‍ച്ചകളും അവള്‍ നിശ്ചയിച്ച പരിവര്‍ജനവ്രതമൊക്കെയും സ്ഥിരമായിരിക്കും.
Malayalam Bible POC-ML 2013
അവളുടെ നേര്‍ച്ചയെയും തന്നെത്തന്നെ കടപ്പെടുത്തിയ ശപഥത്തെയും കുറിച്ചു കേള്‍ക്കുമ്പോള്‍ പിതാവ് അവളോടും ഒന്നും പറയുന്നില്ലെങ്കില്‍ അവളുടെ എല്ലാ നേര്‍ച്ചകളും ശപഥത്തിന്‍െറ കടപ്പാടും സാധുവായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവളുടെ പിതാവ് ആ നേർച്ചയെക്കുറിച്ചോ ശപഥത്തെക്കുറിച്ചോ കേൾക്കുകയും അവളോട് ഒന്നും പറയാതിരിക്കുകയും ചെയ്താൽ, അവളുടെ സകലനേർച്ചകളും, അവൾ നിശ്ചയിച്ച വ്രതമൊക്കെയും നിലനിൽക്കും.