Numbers 30:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ അവയെപ്പറ്റി അറിയുന്ന ദിവസം, അവളുടെ ഭര്‍ത്താവ് അവ അനുവദിക്കാതെയിരുന്നാല്‍ അവളുടെ നേര്‍ച്ചയും അവള്‍ ബോധപൂര്‍വമല്ലാതെ എടുത്ത വര്‍ജ്ജനവ്രതവും നിലനില്‌ക്കുകയില്ല. സര്‍വേശ്വരന്‍ അവളോടു ക്ഷമിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഭർത്താവു അതു കേട്ട നാളിൽ അവളോടു വിലക്കിയാൽ അവളുടെ നേർച്ചയും അവൾ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവർജ്ജനവ്രതവും അവൻ ദുർബ്ബലപ്പെടുത്തുന്നു; യഹോവ അവളോടു ക്ഷമിക്കും.
Malayalam 1992 MBSI
എന്നാല്‍ ഭര്‍ത്താവു അതു കേട്ട നാളില്‍ അവളോടു വിലക്കിയാല്‍ അവളുടെ നേര്‍ച്ചയും അവള്‍ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവര്‍ജ്ജനവ്രതവും അവന്‍ ദുര്‍ബ്ബലപ്പെടുത്തുന്നു; യഹോവ അവളോടു ക്ഷമിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഭർത്താവ് അത് കേട്ട നാളിൽ അവളെ വിലക്കിയാൽ അവളുടെ നേർച്ചയും അവൾ വിചാരിക്കാതെ നിശ്ചയിച്ച പരിവർജ്ജനവ്രതവും അവൻ ദുർബ്ബലപ്പെടുത്തുന്നു; യഹോവ അവളോട് ക്ഷമിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ഭര്‍ത്താവ് അതു കേട്ട നാളിൽ അവളോടു വിലക്കിയാൽ അവളുടെ നേര്‍ച്ചയും അവള്‍ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവര്‍ജനവ്രതവും അവന്‍ ദുര്‍ബലപ്പെടുത്തുന്നു; യഹോവ അവളോടു ക്ഷമിക്കും.
Malayalam Bible POC-ML 2013
എന്നാല്‍, അവളുടെ ഭര്‍ത്താവ്‌ അതു കേട്ട ദിവസം വിസമ്മതം പ്രകടിപ്പിച്ചാല്‍ അവളുടെ നേര്‍ച്ചയും വിചാരശൂന്യമായ ശപഥത്തിന്‍െറ കടപ്പാടും അവന്‍ അസാധുവാക്കുന്നു; കര്‍ത്താവ്‌ അവളോടു ക്‌ഷമിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ അവളുടെ ഭർത്താവ് അതു കേൾക്കുമ്പോൾ അവളെ വിലക്കുന്നെങ്കിൽ അവളുടെ നേർച്ചയും വ്രതത്തിനു തിടുക്കപ്പെട്ടുചെയ്ത ശപഥവും അദ്ദേഹം ദുർബലപ്പെടുത്തുന്നു. യഹോവ അവളോടു ക്ഷമിക്കും.