Numbers 31:30 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ഇസ്രായേല്‍ജനങ്ങളുടെ പങ്കായി ലഭിച്ച തടവുകാര്‍, കന്നുകാലി, കഴുത, ആട് എന്നിവയില്‍നിന്ന് അമ്പതിന് ഒന്നുവീതം എടുത്തു സര്‍വേശ്വരന്‍റെ തിരുസാന്നിധ്യകൂടാരത്തിന്‍റെ ചുമതല വഹിക്കുന്ന ലേവ്യര്‍ക്കു കൊടുക്കണം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ യിസ്രായേൽമക്കൾക്കുള്ള പാതിയിൽനിന്നു മനുഷ്യരിലും മാടു, കഴുത, ആടു മുതലായ സകലവിധമൃഗത്തിലും അമ്പതിൽ ഒന്നു എടുത്തു യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുന്ന ലേവ്യർക്കു കൊടുക്കേണം.
Malayalam 1992 MBSI
എന്നാല്‍ യിസ്രായേല്‍മക്കള്‍ക്കുള്ള പാതിയില്‍നിന്നു മനുഷ്യരിലും മാടു, കഴുത, ആടു മുതലായ സകലവിധമൃഗത്തിലും അമ്പതില്‍ ഒന്നു എടുത്തു യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുന്ന ലേവ്യര്‍ക്കും കൊടുക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ യിസ്രായേൽമക്കൾക്കുള്ള പകുതിയിൽനിന്ന് മനുഷ്യരിലും മാട്, കഴുത, ആട് മുതലായ സകലവിധമൃഗങ്ങളിലും അമ്പതിൽ ഒന്ന് എടുത്ത് യഹോവയുടെ തിരുനിവാസത്തിൽ വേലചെയ്യുന്ന ലേവ്യർക്ക് കൊടുക്കണം”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ യിസ്രായേൽമക്കള്‍ക്കുള്ള പാതിയിൽനിന്നു മനുഷ്യരിലും മാട്, കഴുത, ആട് മുതലായ സകലവിധ മൃഗത്തിലും അമ്പതിൽ ഒന്ന് എടുത്തു യഹോവയുടെ തിരുനിവാസത്തിലെ വേല ചെയ്യുന്ന ലേവ്യര്‍ക്കു കൊടുക്കേണം.
Malayalam Bible POC-ML 2013
ഇസ്രായേല്‍ജനത്തിന് ഓഹരിയായി ലഭി ച്ചതടവുകാര്‍, കാള, കഴുത, ആട് എന്നിവയില്‍നിന്ന് അമ്പതിന് ഒന്നു വീതം എടുത്ത് കര്‍ത്താവിന്‍െറ കൂടാരത്തില്‍ സേവനമനുഷ്‌ഠിക്കുന്ന ലേവ്യര്‍ക്കു കൊടുക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേല്യരുടെ ഓഹരിയിൽനിന്നു പകുതി യുദ്ധത്തടവുകാരോ കന്നുകാലികളോ കഴുതകളോ ചെമ്മരിയാടോ കോലാടോ മറ്റ് ഏതുമൃഗമോ ആകട്ടെ അൻപതിന് ഒന്നുവീതം തെരഞ്ഞെടുക്കുക. അവയെ യഹോവയുടെ സമാഗമകൂടാരത്തിൽ ശുശ്രൂഷിക്കുന്ന ലേവ്യർക്കു കൊടുക്കുക.”