Numbers 31:53 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോദ്ധാക്കള്‍ തങ്ങള്‍ക്കു ലഭിച്ച കൊള്ളമുതലുകള്‍ സ്വന്തമായി എടുത്തിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോദ്ധാക്കളിൽ ഒരോരുത്തന്നും താന്താന്നു വേണ്ടി കൊള്ളയിട്ടു എടുത്തിട്ടുണ്ടായിരുന്നു.
Malayalam 1992 MBSI
മോശെയും പുരോഹിതനായ എലെയാസാരും സഹാസ്രാധിപന്മാരോടും ശതാധിപന്മാരോടും ആ പൊന്നു വാങ്ങി യഹോവയുടെ സന്നിധിയില്‍ യിസ്രായേല്‍മക്കളുടെ ഔര്‍മ്മെക്കായി സമാഗമനക്കുടാരത്തില്‍കൊണ്ടു പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോദ്ധാക്കളിൽ ഒരോരുത്തനും തനിക്കുവേണ്ടി കൊള്ളമുതൽ എടുത്തിട്ടുണ്ടായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോദ്ധാക്കളിൽ ഓരോരുത്തനും താന്താനുവേണ്ടി കൊള്ളയിട്ട് എടുത്തിട്ടുണ്ടായിരുന്നു.
Malayalam Bible POC-ML 2013
യോദ്‌ധാക്കള്‍ ഓരോരുത്തരും അവരവര്‍ക്കുവേണ്ടി കൊള്ള മുതല്‍ എടുത്തിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഓരോ പടയാളിയും തനിക്കുവേണ്ടി കൊള്ളമുതൽ എടുത്തിരുന്നു.