Numbers 32:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രൂബേന്‍ഗോത്രക്കാര്‍ക്കും ഗാദ്ഗോത്രക്കാര്‍ക്കും വളരെയധികം ആടുമാടുകളുണ്ടായിരുന്നു. അവയെ വളര്‍ത്തുന്നതിന് ഏറ്റവും അനുയോജ്യമായ പ്രദേശമാണു യസേരും ഗിലെയാദും എന്ന് അവര്‍ കണ്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ രൂബേന്യർക്കും ഗാദ്യർക്കും എത്രയും വളരെ ആടുമാടുകൾ ഉണ്ടായിരുന്നു; അവർ യസേർദേശവും ഗിലെയാദ്‌ദേശവും ആടുമാടുകൾക്കു കൊള്ളാകുന്ന സ്ഥലം എന്നു കണ്ടിട്ടു വന്നു
Malayalam 1992 MBSI
എന്നാല്‍ രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും എത്രയും വളരെ ആടുമാടുകള്‍ ഉണ്ടായിരുന്നു; അവര്‍ യസേര്‍ദേശവും ഗിലെയാദ്ദേശവും ആടുമാടുകള്‍ക്കു കൊള്ളാകുന്ന സ്ഥലം എന്നു കണ്ടിട്ടു വന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ രൂബേന്യർക്കും ഗാദ്യർക്കും വളരെയധികം ആടുമാടുകൾ ഉണ്ടായിരുന്നു; അവർ യസേർദേശവും ഗിലെയാദ്‌ദേശവും ആടുമാടുകൾക്ക് അനുയോജ്യമായ സ്ഥലം എന്നു കണ്ട്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും എത്രയും വളരെ ആടുമാടുകള്‍ ഉണ്ടായിരുന്നു; അവര്‍ യസേര്‍ദേശവും ഗിലെയാദ്‍ദേശവും ആടുമാടുകള്‍ക്കു കൊള്ളാകുന്ന സ്ഥലം എന്നു കണ്ടിട്ടു വന്നു
Malayalam Bible POC-ML 2013
റൂബന്‍െറയും ഗാദിന്‍െറയും സന്തതികള്‍ക്കു വളരെയേറെആടുമാടുകളുണ്ടായിരുന്നു. യാസേര്‍, ഗിലയാദ്‌ എന്നീ ദേശങ്ങള്‍ നല്ല മേച്ചില്‍ സ്‌ഥലമാണെന്ന്‌ അവര്‍ കണ്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വളരെയധികം കന്നുകാലികളും ആട്ടിൻപറ്റങ്ങളും ഉണ്ടായിരുന്ന രൂബേന്യരും ഗാദ്യരും യാസേർ, ഗിലെയാദ് എന്നീ ദേശങ്ങൾ വളർത്തുമൃഗങ്ങൾക്ക് അനുയോജ്യമെന്നു കണ്ടു.