Numbers 32:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുത്തെ ഉഗ്രകോപം ഇസ്രായേല്‍ജനത്തിനെതിരേ വീണ്ടും ജ്വലിക്കത്തക്കവിധം പാപികളായ മനുഷ്യരുടെ ഒരു പുതിയ തലമുറയായി നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കു പകരം എഴുന്നേറ്റിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ യിസ്രായേലിന്റെ നേരെ യഹോവയുടെ ഉഗ്രകോപം ഇനിയും വർദ്ധിപ്പാൻ തക്കവണ്ണം നിങ്ങളുടെ പിതാക്കന്മാർക്കു പകരം നിങ്ങൾ പാപികളുടെ ഒരു കൂട്ടമായി എഴുന്നേറ്റിരിക്കുന്നു.
Malayalam 1992 MBSI
നിങ്ങള്‍ അവനെ വിട്ടു പിന്നോക്കം പോയാല്‍ അവന്‍ ഇനിയും അവരെ മരുഭൂമിയില്‍ വിട്ടുകളയും; അങ്ങനെ നിങ്ങള്‍ ഈ ജനത്തെയെല്ലാം നശിപ്പിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ യിസ്രായേലിന്റെ നേരെ യഹോവയുടെ ഉഗ്രകോപം ഇനിയും വർദ്ധിക്കുന്നതിന് നിങ്ങളുടെ പിതാക്കന്മാർക്ക് പകരം നിങ്ങൾ പാപികളുടെ ഒരു കൂട്ടമായി എഴുന്നേറ്റിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ യിസ്രായേലിന്‍റെ നേരേ യഹോവയുടെ ഉഗ്രകോപം ഇനിയും വര്‍ധിപ്പാന്‍ തക്കവണ്ണം നിങ്ങളുടെ പിതാക്കന്മാര്‍ക്കു പകരം നിങ്ങള്‍ പാപികളുടെ ഒരു കൂട്ടമായി എഴുന്നേറ്റിരിക്കുന്നു.
Malayalam Bible POC-ML 2013
ഇസ്രായേലിനെതിരേ കര്‍ത്താവിന്‍െറ കോപം ഇനിയും ഉഗ്രമാകാന്‍തക്ക വണ്ണം നിങ്ങളുടെ പിതാക്കന്‍മാരുടെ സ്‌ഥാനത്തു പാപികളുടെ ഗണമായി നിങ്ങള്‍ ഉയര്‍ന്നിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇപ്പോൾ ഇവിടെയിതാ നിങ്ങൾ, പാപികളുടെ ഒരു കുലം, നിങ്ങളുടെ പിതാക്കന്മാരുടെ ചുവടുകളിൽത്തന്നെ നിന്നുകൊണ്ട് യഹോവ ഇസ്രായേലിനോട് വീണ്ടും അധികം കോപാകുലനാക്കാൻ ഇടയാക്കുന്നു.