Numbers 32:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ സര്‍വേശ്വരനെ അനുഗമിക്കാതെയിരുന്നാല്‍ മരുഭൂമിയില്‍ വീണ്ടും നിങ്ങളെ കൈവിട്ടുകളയും; അങ്ങനെ ഈ ജനത്തിന്‍റെ നാശത്തിനു നിങ്ങള്‍ ഉത്തരവാദികളാകും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ അവനെ വിട്ടു പിന്നോക്കം പോയാൽ അവൻ ഇനിയും അവരെ മരുഭൂമിയിൽ വിട്ടുകളയും; അങ്ങനെ നിങ്ങൾ ഈ ജനത്തെയെല്ലാം നശിപ്പിക്കും.
Malayalam 1992 MBSI
അപ്പോള്‍ അവര്‍ അടുത്തു ചെന്നു പറഞ്ഞതുഞങ്ങള്‍ ഇവിടെ ഞങ്ങളുടെ ആടുമാടുകള്‍ക്കു തൊഴുത്തുകളും ഞങ്ങളുടെ കുഞ്ഞുകുട്ടികള്‍ക്കു പട്ടണങ്ങളും പണിയട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ അവിടുത്തെ വിട്ട് മാറിപ്പോയാൽ അവിടുന്ന് ഇനിയും അവരെ മരുഭൂമിയിൽ വിട്ടുകളയും; അങ്ങനെ നിങ്ങൾ ഈ ജനത്തെയെല്ലാം നശിപ്പിക്കും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ അവനെ വിട്ടു പിന്നോക്കം പോയാൽ അവന്‍ ഇനിയും അവരെ മരുഭൂമിയിൽ വിട്ടുകളയും; അങ്ങനെ നിങ്ങള്‍ ഈ ജനത്തെയെല്ലാം നശിപ്പിക്കും.
Malayalam Bible POC-ML 2013
എന്തെന്നാല്‍, അവിടുത്തെ അനുഗമിക്കുന്നതില്‍നിന്നു നിങ്ങള്‍ വ്യതിചലിച്ചാല്‍ അവിടുന്നു വീണ്ടും അവരെ മരുഭൂമിയില്‍ ഉപേക്‌ഷിക്കും. അങ്ങനെ ജനത്തെ മുഴുവന്‍ നിങ്ങള്‍ നശിപ്പിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടത്തെ പിൻപറ്റുന്നതിൽനിന്നും നിങ്ങൾ മാറിപ്പോയാൽ, അവിടന്ന് ഈ ജനത്തെ മുഴുവൻ മരുഭൂമിയിൽ വീണ്ടും കൈവിടും; അവരുടെ നാശത്തിന് കാരണക്കാർ നിങ്ങളായിരിക്കുകയും ചെയ്യും.”