Numbers 32:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ അവര്‍ മോശയെ സമീപിച്ചു പറഞ്ഞു: “ഞങ്ങളുടെ ആടുമാടുകള്‍ക്കുവേണ്ടി തൊഴുത്തുകളും ഞങ്ങളുടെ കുട്ടികള്‍ക്കുവേണ്ടി പട്ടണങ്ങളും ഇവിടെ ഞങ്ങള്‍ പണിയട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ അവർ അടുത്തുചെന്നു പറഞ്ഞതു: ഞങ്ങൾ ഇവിടെ ഞങ്ങളുടെ ആടുമാടുകൾക്കു തൊഴുത്തുകളും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കു പട്ടണങ്ങളും പണിയട്ടെ.
Malayalam 1992 MBSI
എങ്കിലും യിസ്രായേല്‍മക്കളെ അവരുടെ സ്ഥലത്തു കൊണ്ടുപോയി ആക്കുന്നതുവരെ ഞങ്ങള്‍ യുദ്ധസന്നദ്ധരായി അവര്‍ക്കും മുമ്പായി നടക്കും; ഞങ്ങളുടെ കുഞ്ഞുകുട്ടികളോ ദേശത്തിലെ നിവാസികള്‍ നിമിത്തം ഉറപ്പുള്ള പട്ടണങ്ങളില്‍ പാര്‍ക്കട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ അവർ അടുത്തുചെന്ന് പറഞ്ഞത്: “ഞങ്ങൾ ഇവിടെ ഞങ്ങളുടെ ആടുമാടുകൾക്ക് തൊഴുത്തുകളും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്ക് പട്ടണങ്ങളും പണിയട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ അവര്‍ അടുത്തുചെന്നു പറഞ്ഞത്: ഞങ്ങള്‍ ഇവിടെ ഞങ്ങളുടെ ആടുമാടുകള്‍ക്കു തൊഴുത്തുകളും ഞങ്ങളുടെ കുഞ്ഞുകുട്ടികള്‍ക്കു പട്ടണങ്ങളും പണിയട്ടെ.
Malayalam Bible POC-ML 2013
അപ്പോള്‍ അവര്‍ മോശയോടു പറഞ്ഞു: ഞങ്ങള്‍ ഇവിടെ ഞങ്ങളുടെ ആടുമാടുകള്‍ക്കുവേണ്ടി ആലകളും കുട്ടികള്‍ക്കുവേണ്ടി പട്ടണങ്ങളും പണിയട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ അവർ അദ്ദേഹത്തിന്റെ അടുക്കൽവന്ന് പറഞ്ഞു: “ഞങ്ങളുടെ കന്നുകാലികൾക്കു തൊഴുത്തുകളും സ്ത്രീകൾക്കും കുട്ടികൾക്കുമായി പട്ടണങ്ങളും ഞങ്ങൾ ഇവിടെ നിർമിക്കാൻ ആഗ്രഹിക്കുന്നു.