Numbers 32:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെ യോദ്ധാക്കള്‍ എല്ലാവരും ആയുധധാരികളായി സര്‍വേശ്വരന്‍റെ മുമ്പാകെ നില്‌ക്കുമെങ്കില്‍,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ തന്റെ മുമ്പിൽനിന്നു ശത്രുക്കളെ നീക്കിക്കളയുവോളം നിങ്ങൾ എല്ലാവരും അവന്റെ മുമ്പാകെ യുദ്ധസന്നദ്ധരായി യോർദ്ദാന്നക്കരെ കടന്നുപോകുമെങ്കിൽ
Malayalam 1992 MBSI
ദേശം യഹോവയുടെ മുമ്പാകെ കീഴമര്‍ന്നശേഷം നിങ്ങള്‍ മടങ്ങിപ്പോരികയും യഹോവയുടെയും യിസ്രായേലിന്റെയും മുമ്പാകെ കുറ്റമില്ലാത്തവരായിരിക്കയും ചെയ്യും; അപ്പോള്‍ ഈ ദേശം യഹോവയുടെ മുമ്പാകെ നിങ്ങളുടെ അവകാശമാകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങളുടെ ഭടന്മാരെല്ലാം യോർദ്ദാൻ കടന്ന് യഹോവയുടെ ആജ്ഞപ്രകാരം, നമ്മുടെ ശത്രുക്കളെ ദൈവം തോൽപ്പിക്കുന്നതുവരെ അവരെ ആക്രമിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ തന്റെ മുമ്പിൽനിന്നു ശത്രുക്കളെ നീക്കിക്കളയുവോളം നിങ്ങള്‍ എല്ലാവരും അവന്റെ മുമ്പാകെ യുദ്ധസന്നദ്ധരായി യോര്‍ദ്ദാനക്കരെ കടന്നുപോകുമെങ്കിൽ
Malayalam Bible POC-ML 2013
അവിടുന്നു ശത്രുക്കളെയെല്ലാം ഓടിച്ചു ദേശം കീഴടക്കുന്നതുവരെ, നിങ്ങളില്‍യുദ്‌ധശേഷിയുള്ളവരെല്ലാം അവിടുത്തെ മുമ്പില്‍ ജോര്‍ദാന്‍െറ മറുകരയിലേക്കു പോകുമെങ്കില്‍,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തിരുമുമ്പിൽനിന്ന് അവിടത്തെ ശത്രുക്കളെ തുരത്തുന്നതുവരെ നിങ്ങൾ എല്ലാവരും യഹോവയുടെമുമ്പാകെ ആയുധധാരികളായി യോർദാൻ കടക്കുകയും ചെയ്യണം.