Numbers 32:27 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ എല്ലാവരും അവിടുന്നു കല്പിക്കുന്നതുപോലെ സര്‍വേശ്വരന്‍റെ മുമ്പാകെ യുദ്ധത്തിനു പൊയ്‍ക്കൊള്ളാം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അടിയങ്ങളോ യജമാനൻ കല്പിക്കുന്നതുപോലെ എല്ലാവരും യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിന്നു കടന്നുപോകാം എന്നു പറഞ്ഞു.
Malayalam 1992 MBSI
ആകയാല്‍ മോശെ അവരെക്കുറിച്ചു പുരോഹിതനായ എലെയാസാരിനോടും നൂന്റെ മകനാുയ യോശുവയോടും യിസ്രായേല്‍ മക്കളുടെ ഗോത്രപ്രധാനികളോടും കല്പിച്ചതെന്തെന്നാല്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അടിയങ്ങളോ യജമാനൻ പറഞ്ഞതുപോലെ എല്ലാവരും യുദ്ധസന്നദ്ധരായി യഹോവയുടെ ആജ്ഞപ്രകാരം യോർദ്ദാൻ കടന്നുപോകാം” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അടിയങ്ങളോ യജമാനന്‍ കല്പിക്കുന്നതുപോലെ എല്ലാവരും യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിനു കടന്നുപോകാം എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഈ ദാസന്‍മാര്‍ അങ്ങു കല്‍പിക്കുന്നതുപോലെ ആയുധമേന്തിയുദ്‌ധത്തിനായി കര്‍ത്താവിന്‍െറ മുമ്പില്‍ പോകാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ അങ്ങയുടെ ദാസന്മാർ, യുദ്ധസന്നദ്ധരായ സകലരും, ഞങ്ങളുടെ യജമാനൻ പറയുന്നതുപോലെതന്നെ യഹോവയുടെമുമ്പാകെ യുദ്ധംചെയ്യാൻ അക്കരെ കടക്കും.”