Numbers 32:29 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഗാദ്, രൂബേന്‍ ഗോത്രക്കാരായ ഓരോരുത്തരും സര്‍വേശ്വരന്‍റെ സന്നിധിയില്‍ യുദ്ധസന്നദ്ധരായി യോര്‍ദ്ദാന്‍ കടക്കുകയും നിങ്ങളോടൊപ്പം ആ ദേശം നിങ്ങള്‍ക്കായി പിടിച്ചടക്കുകയും ചെയ്താല്‍ ഗിലെയാദു പ്രദേശം അവര്‍ക്ക് അവകാശമായി കൊടുക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഗാദ്യരും രൂബേന്യരും ഓരോരുത്തൻ യുദ്ധസന്നദ്ധനായി യഹോവയുടെ മുമ്പാകെ നിങ്ങളോടുകൂടെ യോർദ്ദാന്നക്കരെ കടന്നുപോരികയും ദേശം നിങ്ങളുടെ മുമ്പാകെ കീഴടങ്ങുകയും ചെയ്താൽ നിങ്ങൾ അവർക്കു ഗിലെയാദ്‌ദേശം അവകാശമായി കൊടുക്കേണം.
Malayalam 1992 MBSI
എന്നാല്‍ അവര്‍ നിങ്ങളോടുകൂടെ യുദ്ധസന്നദ്ധരായി അക്കരെക്കു കടക്കാതിരുന്നാല്‍ അവരുടെ അവകാശം നിങ്ങളുടെ ഇടയില്‍ കനാന്‍ ദേശത്തുതന്നേ ആയിരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഗാദ്യരും രൂബേന്യരും ഓരോരുത്തൻ യുദ്ധസന്നദ്ധനായി യഹോവയുടെ മുമ്പാകെ നിങ്ങളോടുകൂടി യോർദ്ദാനക്കരെ കടന്നുപോരുകയും ദേശം നിങ്ങളുടെ മുമ്പാകെ കീഴടങ്ങുകയും ചെയ്താൽ നിങ്ങൾ അവർക്കു ഗിലെയാദ്‌ദേശം അവകാശമായി കൊടുക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഗാദ്യരും രൂബേന്യരും ഓരോരുത്തന്‍ യുദ്ധസന്നദ്ധനായി യഹോവയുടെ മുമ്പാകെ നിങ്ങളോടുകൂടെ യോര്‍ദ്ദാനക്കരെ കടന്നുപോരികയും ദേശം നിങ്ങളുടെ മുമ്പാകെ കീഴടങ്ങുകയും ചെയ്താൽ നിങ്ങള്‍ അവര്‍ക്കു ഗിലെയാദ്‍ദേശം അവകാശമായി കൊടുക്കേണം.
Malayalam Bible POC-ML 2013
ഗാദിന്‍െറയും റൂബന്‍െറയും പുത്രന്‍മാര്‍ ആയുധധാരികളായിയുദ്‌ധംചെയ്യാന്‍ നിങ്ങളോടൊപ്പം ജോര്‍ദാന്‍ കടന്നു കര്‍ത്താവിന്‍െറ മുമ്പില്‍ പോകുകയും നിങ്ങള്‍ക്കുവേണ്ടി ദേശം കീഴടക്കുകയും ചെയ്‌താല്‍, ഗിലയാദുദേശം അവര്‍ക്ക്‌ അവകാശമായി കൊടുക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം അവരോടു പറഞ്ഞു: “ഗാദ്യരിലും രൂബേന്യരിലും യുദ്ധസന്നദ്ധരായ സകലപുരുഷന്മാരും യഹോവയുടെമുമ്പാകെ നിങ്ങളോടൊപ്പം യോർദാൻ കടക്കുന്നെങ്കിൽ, ദേശം നിങ്ങളുടെമുമ്പാകെ അധീനമാകുമ്പോൾ ഗിലെയാദുദേശം അവർക്ക് അവകാശമായി കൊടുക്കണം.