Numbers 32:31 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗാദ്, രൂബേന്‍ ഗോത്രക്കാര്‍ പറഞ്ഞു: “സര്‍വേശ്വരന്‍ അങ്ങയുടെ ദാസന്മാരോട് അരുളിച്ചെയ്തതുപോലെ ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഗാദ്യരും രൂബേന്യരും അതിന്നു: യഹോവ അടിയങ്ങളോടു അരുളിച്ചെയ്തതുപോലെ ചെയ്തുകൊള്ളാം.
Malayalam 1992 MBSI
ഞങ്ങളുടെ അവകാശം ലഭിക്കേണങ്ടതിന്നു ഞങ്ങള്‍ യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി കനാന്‍ ദേശത്തേക്കു കടന്നുപോകാം എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഗാദ്യരും രൂബേന്യരും അതിന്: “യഹോവ അടിയങ്ങളോട് അരുളിച്ചെയ്തതുപോലെ ചെയ്തുകൊള്ളാം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഗാദ്യരും രൂബേന്യരും അതിന്: യഹോവ അടിയങ്ങളോട് അരുളിച്ചെയ്തതുപോലെ ചെയ്തുകൊള്ളാം.
Malayalam Bible POC-ML 2013
ഗാദിന്‍െറയും റൂബന്‍െറയും സന്തതികള്‍ പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്‌തതുപോലെ ഈ ദാസര്‍ പ്രവര്‍ത്തിച്ചുകൊള്ളാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഗാദ്യരും രൂബേന്യരും മറുപടി പറഞ്ഞു: “യഹോവ അരുളിച്ചെയ്തതുപോലെ അങ്ങയുടെ ദാസന്മാർ ചെയ്യും.