Numbers 32:33 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മോശ ഗാദ്, രൂബേന്‍ ഗോത്രക്കാര്‍ക്കും യോസേഫിന്‍റെ പുത്രനായ മനശ്ശെയുടെ പകുതി ഗോത്രത്തിനും, അമോര്യരാജാവായ സീഹോന്‍റെയും ബാശാന്‍രാജാവായ ഓഗിന്‍റെയും രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശവും അവയുടെ അതിര്‍ത്തിപ്രദേശങ്ങളിലുള്ള പട്ടണങ്ങളും അവകാശമായി നല്‌കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ മോശെ ഗാദ്യർക്കും രൂബേന്യർക്കും യോസേഫിന്റെ മകനായ മനശ്ശെയുടെ പാതിഗോത്രത്തിന്നും അമോര്യരാജാവായ സീഹോന്റെ രാജ്യവും ബാശാൻ രാജാവായ ഓഗിന്റെ രാജ്യവുമായ ദേശവും അതിന്റെ അതിരുകളിൽ ചുറ്റുമുള്ള ദേശത്തിലെ പട്ടണങ്ങളും കൊടുത്തു.
Malayalam 1992 MBSI
അങ്ങനെ ഗാദ്യര്‍ ദീബോന്‍, അതാരോത്ത്,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ മോശെ ഗാദ്യർക്കും രൂബേന്യർക്കും യോസേഫിന്റെ മകനായ മനശ്ശെയുടെ പാതിഗോത്രത്തിനും അമോര്യരാജാവായ സീഹോന്റെയും ബാശാൻ രാജാവായ ഓഗിന്റെയും രാജ്യവും അതിന്റെ അതിരുകളിൽ ഉള്ള ദേശത്തിലെ പട്ടണങ്ങളും കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ മോശെ ഗാദ്യര്‍ക്കും രൂബേന്യര്‍ക്കും യോസേഫിന്‍റെ മകനായ മനശ്ശെയുടെ പാതിഗോത്രത്തിനും അമോര്യരാജാവായ സീഹോന്‍റെ രാജ്യവും ബാശാന്‍രാജാവായ ഓഗിന്‍റെ രാജ്യവുമായ ദേശവും അതിന്‍റെ അതിരുകളിൽ ചുറ്റുമുള്ള ദേശത്തിലെ പട്ടണങ്ങളും കൊടുത്തു.
Malayalam Bible POC-ML 2013
അമോര്യരാജാവായ സീഹോന്‍െറയും ബാഷാന്‍രാജാവായ ഓഗിന്‍െറയും രാജ്യങ്ങളടങ്ങുന്ന പ്രദേശം മുഴുവനും അതിലുള്ള പട്ടണങ്ങളും ഗാദിന്‍െറയും റൂബന്‍െറയും ഗോത്രങ്ങള്‍ക്കും ജോസഫിന്‍െറ പുത്രനായ മനാസ്സെയുടെ അര്‍ധഗോത്രത്തിനുമായി മോശ നല്‍കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ മോശ ഗാദ്യർക്കും രൂബേന്യർക്കും യോസേഫിന്റെ പുത്രനായ മനശ്ശെയുടെ പകുതിഗോത്രത്തിനും അമോര്യരാജാവായ സീഹോന്റെ രാജ്യവും ബാശാൻരാജാവായ ഓഗിന്റെ രാജ്യവും അവയുടെ പട്ടണങ്ങളോടും ചുറ്റുമുള്ള പ്രദേശങ്ങളോടുംകൂടി നൽകി.