Numbers 32:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങയുടെ കരുണയ്‍ക്ക് പാത്രമാകുന്നു എങ്കില്‍ ഈ പ്രദേശം ഞങ്ങള്‍ക്ക് അവകാശമായി തന്നാലും; യോര്‍ദ്ദാനക്കരെയുള്ള ദേശത്തേക്കു ഞങ്ങളെ കൊണ്ടുപോകരുതേ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു നിനക്കു അടിയങ്ങളോടു കൃപയുണ്ടെങ്കിൽ ഈ ദേശം അടിയങ്ങൾക്കു അവകാശമായി തരേണം; ഞങ്ങളെ യോർദ്ദാന്നക്കരെ കൊണ്ടുപോകരുതേ എന്നു പറഞ്ഞു.
Malayalam 1992 MBSI
മോശെ ഗാദ്യരോടും രൂഹേന്യരോടും പറഞ്ഞതുനിങ്ങളുടെ സഹോദരന്മര്‍ യുദ്ധത്തിന്നു പോകുമ്പോള്‍ നിങ്ങള്‍ക്കു ഇവിടെ ഇരിക്കേണമെന്നോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് അങ്ങയ്ക്ക് അടിയങ്ങളോട് കൃപയുണ്ടെങ്കിൽ ഈ ദേശം അടിയങ്ങൾക്ക് അവകാശമായി നൽകണം; ഞങ്ങളെ യോർദ്ദാനക്കരെ കൊണ്ടുപോകരുതേ” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ട് നിനക്ക് അടിയങ്ങളോടു കൃപയുണ്ടെങ്കിൽ ഈ ദേശം അടിയങ്ങള്‍ക്ക് അവകാശമായി തരേണം; ഞങ്ങളെ യോര്‍ദ്ദാനക്കരെ കൊണ്ടുപോകരുതേ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഞങ്ങളില്‍ സംപ്രീതനെങ്കില്‍ ഈ പ്രദേശം ഞങ്ങള്‍ക്ക് അവകാശമായി തന്നാലും: ഞങ്ങളെ ജോര്‍ദാന്‍െറ മറുകരയിലേക്കു കൊണ്ടുപോകരുതേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടന്ന് ഞങ്ങളിൽ പ്രസാദിച്ചിരിക്കുന്നെങ്കിൽ, ഈ ദേശം ഞങ്ങളുടെ അവകാശമായി അങ്ങയുടെ ദാസന്മാർക്കു നൽകണമേ. യോർദാൻ മറികടക്കാൻ ഞങ്ങൾക്കിടയാക്കരുതേ.”