Numbers 32:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എസ്കോല്‍താഴ്വരയില്‍ ചെന്ന് ആ ദേശം കണ്ടതിനുശേഷം സര്‍വേശ്വരന്‍ തങ്ങള്‍ക്കു നല്‌കിയ ദേശത്തേക്കു പോകാതിരിക്കാന്‍ ഇസ്രായേല്‍ജനത്തെ അവര്‍ നിരുത്സാഹപ്പെടുത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ എസ്കോൽ താഴ്‌വരയൊളം ചെന്നു ദേശം കണ്ടശേഷം യഹോവ യിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു പോകാതിരിക്കത്തക്കവണ്ണം അവരെ അധൈര്യപ്പെടുത്തി.
Malayalam 1992 MBSI
അന്നു യഹോവയുടെ കോപം ജ്വലിച്ചു; അവന്‍ സത്യംചേയ്തു കല്പിച്ചതു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ എസ്കോൽ താഴ്വര വരെ ചെന്ന് ദേശം കണ്ടശേഷം യഹോവ യിസ്രായേൽമക്കൾക്ക് കൊടുത്തിട്ടുള്ള ദേശത്തേക്ക് പോകാതിരിക്കത്തക്കവണ്ണം അവരെ അധൈര്യപ്പെടുത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ എസ്കോൽതാഴ്വരയോളം ചെന്നു ദേശം കണ്ട ശേഷം യഹോവ യിസ്രായേൽ മക്കള്‍ക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു പോകാതിരിക്കത്തക്കവണ്ണം അവരെ അധൈര്യപ്പെടുത്തി.
Malayalam Bible POC-ML 2013
അവര്‍ എഷ്‌ക്കോള്‍ താഴ്‌വരയോളം ചെന്നു നാടു കണ്ടതിനുശേഷം, കര്‍ത്താവ് ഇസ്രായേല്‍ ജനത്തിനു നല്‍കിയിരുന്ന നാട്ടിലേക്കു പോകുന്നതില്‍ അവരെ നിരുത്‌സാഹരാക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എസ്കോൽ താഴ്വരയിലേക്ക് അവർ കയറിപ്പോയി ദേശം നിരീക്ഷിച്ചശേഷം, യഹോവ ഇസ്രായേല്യർക്കു നൽകിയ ദേശത്ത് കടക്കുന്നതിൽനിന്ന് അവരെ അവർ നിരുത്സാഹപ്പെടുത്തി.