Numbers 33:38 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു യാത്ര പുറപ്പെട്ടതിന്‍റെ നാല്പതാം വര്‍ഷം അഞ്ചാംമാസം ഒന്നാം ദിവസമായിരുന്നു അഹരോന്‍ മരിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുരോഹിതനായ അഹരോൻ യഹോവയുടെ കല്പനപ്രകാരം ഹോർപർവ്വതത്തിൽ കയറി, യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തിയ്യതി അവിടെവെച്ചു മരിച്ചു.
Malayalam 1992 MBSI
പുരോഹിതനായ അഹരോന്‍ യഹോവയുടെ കല്പനപ്രകാരം ഹോര്‍ പര്‍വ്വതത്തില്‍ കയറി, യിസ്രായേല്‍മക്കള്‍ മിസ്രയീംദേശത്തുനിന്നു പോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തിയ്യതി അവിടെവെച്ചു മരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പുരോഹിതനായ അഹരോൻ യഹോവയുടെ കല്പനപ്രകാരം ഹോർപർവ്വതത്തിൽ കയറി, യിസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുപോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തീയതി അവിടെവച്ച് മരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുരോഹിതനായ അഹരോന്‍ യഹോവയുടെ കല്പനപ്രകാരം ഹോര്‍പര്‍വതത്തിൽ കയറി, യിസ്രായേൽമക്കള്‍ മിസ്രയീംദേശത്തുനിന്നു പോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തീയതി അവിടെവച്ചു മരിച്ചു.
Malayalam Bible POC-ML 2013
പുരോഹിതനായ അഹറോന്‍ കര്‍ത്താവിന്‍െറ കല്‍പനയനുസരിച്ചു ഹോര്‍മലയില്‍ കയറി; അവിടെവച്ചു മരിച്ചു. ഇത്, ഇസ്രായേല്‍ജനം ഈജിപ്‌തില്‍നിന്നു പുറപ്പെട്ടതിന്‍െറ നാല്‍പതാം വര്‍ഷം അഞ്ചാം മാസം ഒന്നാം ദിവസമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയുടെ കൽപ്പനപ്രകാരം പുരോഹിതനായ അഹരോൻ ഹോർ പർവതത്തിലേക്കു കയറിപ്പോയി. അവിടെ അദ്ദേഹം, ഇസ്രായേല്യർ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടശേഷം നാൽപ്പതാംവർഷത്തിന്റെ അഞ്ചാംമാസം ഒന്നാംതീയതി മരിച്ചു.