Numbers 34:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെ ഒമ്പതര ഗോത്രങ്ങള്‍ക്കുവേണ്ടി നറുക്കിട്ടു നിങ്ങള്‍ക്ക് അവകാശമായി വിഭജിക്കുന്നതിനു സര്‍വേശ്വരന്‍ നല്‌കിയിട്ടുള്ള ദേശം ഇതാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മോശെ യിസ്രായേൽമക്കളോടു കല്പിച്ചതു: നിങ്ങൾക്കു ചീട്ടിനാൽ അവകാശമായി ലഭിപ്പാനുള്ളതായി യഹോവ ഒമ്പതര ഗോത്രങ്ങൾക്കു കൊടുപ്പാൻ കല്പിച്ചിട്ടുള്ള ദേശം ഇതു തന്നേ.
Malayalam 1992 MBSI
മോശെ യിസ്രായേല്‍മക്കളോടു കല്പിച്ചതുനിങ്ങള്‍ക്കു ചീട്ടിനാല്‍ അവകാശമായി ലഭിപ്പാനുള്ളതായി യഹോവ ഒമ്പതര ഗോത്രങ്ങള്‍ക്കു കൊടുപ്പാന്‍ കല്പിച്ചിട്ടുള്ള ദേശം ഇതു തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മോശെ യിസ്രായേൽമക്കളോട് കല്പിച്ചത്: “നിങ്ങൾക്ക് ചീട്ടിട്ട് അവകാശമായി ലഭിക്കുവാനുള്ളതും യഹോവ ഒമ്പതര ഗോത്രങ്ങൾക്ക് കൊടുക്കുവാൻ കല്പിച്ചിട്ടുള്ളതുമായ ദേശം ഇതു തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മോശെ യിസ്രായേൽമക്കളോടു കല്പിച്ചത്: നിങ്ങള്‍ക്കു ചീട്ടിനാൽ അവകാശമായി ലഭിപ്പാനുള്ളതായി യഹോവ ഒമ്പതര ഗോത്രങ്ങള്‍ക്കു കൊടുപ്പാന്‍ കല്പിച്ചിട്ടുള്ള ദേശം ഇതുതന്നെ.
Malayalam Bible POC-ML 2013
മോശ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു: നിങ്ങളുടെ ഒമ്പതരഗോത്രങ്ങള്‍ക്കുകൊടുക്കാന്‍ കര്‍ത്താവു കല്‍പിച്ചിട്ടുള്ളതും നിങ്ങള്‍ കുറിയിട്ട്‌ അവകാശപ്പെടുത്തേണ്ടതുമായ ദേശം ഇതാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മോശ ഇസ്രായേല്യരോടു കൽപ്പിച്ചു: “ഈ ദേശം നറുക്കിലൂടെ അവകാശമായി ഭാഗിച്ചെടുക്കണം. ഒൻപതരഗോത്രങ്ങൾക്ക് അതുകൊടുക്കണമെന്ന് യഹോവ കൽപ്പിച്ചിരിക്കുന്നു.