Numbers 34:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടെനിന്ന് അക്രബീം കയറ്റത്തിനു തെക്കോട്ടു നീണ്ടു സീന്‍മരുഭൂമിയില്‍ കാദേശ് - ബര്‍ന്നേയയുടെ തെക്ക് അവസാനിക്കും. അവിടെനിന്നു വടക്കോട്ടു തിരിഞ്ഞു ഹസര്‍ - അദ്ദാറില്‍കൂടി അസ്മോനിലേക്കു കടക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ നിങ്ങളുടെ അതിർ അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു തിരിഞ്ഞു സീനിലേക്കു കടന്നു കാദേശ്ബർന്നേയയുടെ തെക്കു അവസാനിക്കേണം. അവിടെനിന്നു ഹസർ-അദ്ദാർവരെ ചെന്നു അസ്മോനിലേക്കു കടക്കേണം.
Malayalam 1992 MBSI
പിന്നെ നിങ്ങളുടെ അതിര്‍ അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു തിരിഞ്ഞു സീനിലേക്കു കടന്നു കാദേശ്ബര്‍ന്നേയയുടെ തെക്കു അവസാനിക്കേണം. അവിടെനിന്നു ഹസര്‍-അദ്ദാര്‍വരെ ചെന്നു അസ്മോനിലേക്കു കടക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ നിങ്ങളുടെ അതിര് അക്രബ്ബീംകയറ്റത്തിന് തെക്കോട്ട് തിരിഞ്ഞ് സീനിലേക്ക് കടന്ന് കാദേശ്ബർന്നേയയുടെ തെക്ക് അവസാനിക്കണം. അവിടെനിന്ന് ഹസർ-അദ്ദാർവരെ ചെന്ന് അസ്മോനിലേക്ക് കടക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ നിങ്ങളുടെ അതിര്‍ അക്രബ്ബീംകയറ്റത്തിനു തെക്കോട്ടു തിരിഞ്ഞു സീനിലേക്കു കടന്നു കാദേശ്-ബര്‍ന്നേയയുടെ തെക്ക് അവസാനിക്കേണം. അവിടെനിന്നു ഹസര്‍-അദ്ദാര്‍വരെ ചെന്ന് അസ്മോനിലേക്കു കടക്കേണം.
Malayalam Bible POC-ML 2013
അവിടെനിന്നു തെക്കോട്ട്‌, അക്രാബിം ചരുവിലേക്കു തിരിഞ്ഞു സിന്‍മരുഭൂമി കടന്നു തെക്കുള്ള കാദെഷ്‌ബര്‍ണയായിലും അവിടെനിന്നു തിരിഞ്ഞ്‌ അസാര്‍ അദ്‌ദാര്‍, ഹസ്‌മോണ്‍ ഇവ കടന്ന്‌,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അക്രബീംകയറ്റത്തിൽനിന്ന് തെക്കോട്ടു തിരിഞ്ഞ് സീനിലേക്കു തുടർന്ന് കാദേശ്-ബർന്നേയയുടെ തെക്കുഭാഗത്തേക്കു നീളും. പിന്നെ ഹസർ-അദ്ദാറിലേക്കും തുടർന്ന് അസ്മോനിലേക്കും നീണ്ട്