Numbers 35:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്യര്‍ക്കും പരദേശികള്‍ക്കും പ്രവാസികള്‍ക്കും ഈ പട്ടണങ്ങള്‍ അഭയനഗരങ്ങളായിരിക്കും; അവിചാരിതമായി കൊലചെയ്ത ഏതൊരുവനും ഇവയില്‍ ഏതെങ്കിലും ഒരു പട്ടണത്തില്‍ ഓടിയെത്തി രക്ഷപെടാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അബദ്ധവശാൽ ഒരുത്തനെ കൊല്ലുന്നവൻ ഏവനും അവിടേക്കു ഓടിപ്പോകേണ്ടതിന്നു ഈ ആറുപട്ടണം യിസ്രായേൽമക്കൾക്കും പരദേശിക്കും വന്നുപാർക്കുന്നവന്നും സങ്കേതം ആയിരിക്കേണം.
Malayalam 1992 MBSI
അബദ്ധവശാല്‍ ഒരുത്തനെ കൊല്ലുന്നവന്‍ ഏവനും അവിടേക്കു ഔടിപ്പോകേണ്ടതിന്നു ഈ ആറുപട്ടണം യിസ്രായേല്‍മക്കള്‍ക്കും പരദേശിക്കും വന്നുപാര്‍ക്കുംന്നവന്നും സങ്കേതം ആയിരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അബദ്ധവശാൽ ഒരുത്തനെ കൊല്ലുന്നവൻ അവിടേക്ക് ഓടിപ്പോകേണ്ടതിന് ഈ ആറ് പട്ടണം യിസ്രായേൽമക്കൾക്കും പരദേശിക്കും വന്നുപാർക്കുന്നവനും സങ്കേതം ആയിരിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അബദ്ധവശാൽ ഒരുത്തനെ കൊല്ലുന്നവന്‍ ഏവനും അവിടേക്ക് ഓടിപ്പോകേണ്ടതിന് ഈ ആറു പട്ടണം യിസ്രായേൽമക്കള്‍ക്കും പരദേശിക്കും വന്നുപാര്‍ക്കുന്നവനും സങ്കേതം ആയിരിക്കേണം.
Malayalam Bible POC-ML 2013
ഇസ്രായേല്‍ ജനത്തിലോ അവരുടെ ഇടയിലുള്ള വിദേശികളിലോ തത്‌കാല താമസക്കാരിലോപെട്ട ആരെങ്കിലും മനഃപൂര്‍വമല്ലാതെ ആരെയെങ്കിലും വധിച്ചാല്‍ അവന്‌ ഓടിയൊളിക്കാനുള്ള സങ്കേതമായിരിക്കും ഈ ആറു പട്ടണങ്ങള്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മറ്റൊരു വ്യക്തിയെ അബദ്ധവശാൽ കൊന്ന ഏതൊരാൾക്കും ഓടിച്ചെല്ലാൻ കഴിയേണ്ടതിന്, ഇസ്രായേല്യർക്കും പ്രവാസികൾക്കും അവരുടെയിടയിൽ പാർക്കുന്ന മറ്റേതൊരു ജനത്തിനും ഈ ആറുപട്ടണങ്ങൾ സങ്കേതസ്ഥാനങ്ങൾ ആയിരിക്കും.