Numbers 35:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരാള്‍ തന്‍റെ കൈയിലുള്ള മരംകൊണ്ടു നിര്‍മ്മിച്ച ആയുധംകൊണ്ടു മറ്റൊരുവനെ അടിക്കുകയും അടിയേറ്റവന്‍ മരിക്കുകയും ചെയ്താല്‍ അയാള്‍ കൊലപാതകിയാകുന്നു; അവനെ വധിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അല്ലെങ്കിൽ മരിപ്പാൻ തക്കവണ്ണം ആരെങ്കിലും കയ്യിലിരുന്ന മരയായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കേണം.
Malayalam 1992 MBSI
അല്ലെങ്കില്‍ മരിപ്പാന്‍ തക്കവണ്ണം ആരെങ്കിലും കയ്യിലിരുന്ന മരയായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവന്‍ മരിച്ചുപോയാല്‍ അവന്‍ കുലപാതകന്‍; കുലപാതകന്‍ മരണശിക്ഷ അനുഭവിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അല്ലെങ്കിൽ മരിക്കുവാൻ തക്കവണ്ണം ആരെങ്കിലും കയ്യിലിരുന്ന മരയായുധംകൊണ്ട് ഒരുത്തനെ അടിച്ചിട്ട് അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അല്ലെങ്കിൽ മരിപ്പാന്‍ തക്കവണ്ണം ആരെങ്കിലും കൈയിലിരുന്ന മരയായുധംകൊണ്ട് ഒരുത്തനെ അടിച്ചിട്ട് അവന്‍ മരിച്ചുപോയാൽ അവന്‍ കൊലപാതകന്‍; കൊലപാതകന്‍ മരണശിക്ഷ അനുഭവിക്കേണം.
Malayalam Bible POC-ML 2013
മരംകൊണ്ടുള്ള ആയുധത്താല്‍ അടികൊണ്ട്‌ ആരെങ്കിലും മരിച്ചാല്‍, അടിച്ചവന്‍ കൊലപാതകിയാണ്‌; കൊലപാതകി വധിക്കപ്പെടണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അല്ല, ഒരാൾ മാരകമായ ഒരു മരയായുധംകൊണ്ട് ആരെയെങ്കിലും അടിച്ച് അയാൾ മരിച്ചാൽ ആ മനുഷ്യൻ കൊലപാതകി; കൊലപാതകിക്കു മരണശിക്ഷ കൊടുക്കണം.