Numbers 35:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ലേവ്യര്‍ക്കു പാര്‍ക്കാന്‍ ഇസ്രായേല്‍ജനത്തിന് അവകാശമായി ലഭിച്ച സ്ഥലത്തുതന്നെ പട്ടണങ്ങള്‍ കൊടുക്കാന്‍ അവരോടു പറയണം. പട്ടണങ്ങളോടു ചേര്‍ന്ന് അവയ്‍ക്ക് ചുറ്റുമുള്ള പുല്പുറങ്ങളും അവര്‍ക്കു കൊടുക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽമക്കൾ തങ്ങളുടെ അവകാശത്തിൽനിന്നു ലേവ്യർക്കു വസിപ്പാൻ പട്ടണങ്ങൾ കൊടുക്കേണമെന്നു അവരോടു കല്പിക്ക; പട്ടണങ്ങളോടുകൂടെ അവയുടെ പുല്പുറവും നിങ്ങൾ ലേവ്യർക്കു കൊടുക്കേണം.
Malayalam 1992 MBSI
യിസ്രായേല്‍മക്കള്‍ തങ്ങളുടെ അവകാശത്തില്‍നിന്നു ലേവ്യര്‍ക്കും വസിപ്പാന്‍ പട്ടങ്ങള്‍ കൊടുക്കേണമെന്നു അവരോടു കല്പിക്ക; പട്ടണങ്ങളോടുകൂടെ അവയുടെ പുല്പുറവും നിങ്ങള്‍ ലേവ്യര്‍ക്കും കൊടുക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“യിസ്രായേൽമക്കൾ അവരുടെ അവകാശത്തിൽനിന്ന് ലേവ്യർക്ക് വസിക്കുവാൻ പട്ടണങ്ങൾ കൊടുക്കണമെന്ന് അവരോട് കല്പിക്കുക; പട്ടണങ്ങളോടുകൂടി അവയുടെ പുല്പുറവും നിങ്ങൾ ലേവ്യർക്ക് കൊടുക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽമക്കള്‍ തങ്ങളുടെ അവകാശത്തിൽനിന്നു ലേവ്യര്‍ക്കു വസിപ്പാന്‍ പട്ടണങ്ങള്‍ കൊടുക്കേണമെന്ന് അവരോടു കല്പിക്ക; പട്ടണങ്ങളോടുകൂടെ അവയുടെ പുല്പുറവും നിങ്ങള്‍ ലേവ്യര്‍ക്കു കൊടുക്കേണം.
Malayalam Bible POC-ML 2013
ഇസ്രായേല്‍ജനം തങ്ങളുടെ അവകാശത്തില്‍നിന്നു ലേവ്യര്‍ക്കു വസിക്കാന്‍ പട്ടണങ്ങള്‍കൊടുക്കണമെന്ന് അവരോട് ആജ്‌ഞാപിക്കുക. പട്ടണങ്ങള്‍ക്കു ചുറ്റും മേച്ചില്‍ സ്‌ഥലങ്ങളും നിങ്ങള്‍ അവര്‍ക്കു നല്‍കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇസ്രായേല്യർ കൈവശമാക്കുന്ന അവകാശത്തിൽ ലേവ്യർക്ക് വസിക്കാനായി പട്ടണങ്ങൾ നൽകാൻ അവരോടു കൽപ്പിക്കുക. പട്ടണങ്ങൾക്കു ചുറ്റുമായി പുൽമേടുകളും അവർക്കു കൊടുക്കുക.