Numbers 35:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ പ്രതികാരം ചെയ്യാന്‍ കടപ്പെട്ട ചാര്‍ച്ചക്കാരന്‍റെ കൈയില്‍നിന്നു കൊലപാതകിയെ ജനസമൂഹം രക്ഷിക്കണം. അവന്‍ ഓടിപ്പോയ അഭയനഗരത്തിലേക്കുതന്നെ അവനെ മടക്കി അയയ്‍ക്കണം; വിശുദ്ധതൈലംകൊണ്ട് അഭിഷിക്തനായ മഹാപുരോഹിതന്‍റെ മരണംവരെ അവന്‍ അവിടെത്തന്നെ പാര്‍ക്കട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കൊലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കയ്യിൽനിന്നു രക്ഷിക്കേണം; അവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്കു അവനെ മടക്കി അയക്കേണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെ പാർക്കേണം.
Malayalam 1992 MBSI
കുലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കയ്യില്‍നിന്നു രക്ഷിക്കേണം; അവന്‍ ഔടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്കു അവനെ മടക്കി അയക്കേണം; വിശുദ്ധതൈലത്താല്‍ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവന്‍ അവിടെ പാര്‍ക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കൊലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കൈയിൽനിന്ന് രക്ഷിക്കണം; അവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്ക് അവനെ മടക്കി അയയ്ക്കണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെ പാർക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കൊലചെയ്തവനെ സഭ രക്തപ്രതികാരകന്‍റെ കൈയിൽനിന്നു രക്ഷിക്കേണം; അവന്‍ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്ക് അവനെ മടക്കി അയയ്ക്കേണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്‍റെ മരണംവരെ അവന്‍ അവിടെ പാര്‍ക്കേണം.
Malayalam Bible POC-ML 2013
സമൂഹം ആ കൊലപാതകിയെ പ്രതികാരം ചെയ്യാന്‍ കടപ്പെട്ടവന്‍െറ കൈകളില്‍നിന്നു രക്‌ഷിച്ച്‌, അവന്‍ അഭയം തേടിയിരുന്ന സങ്കേതനഗരത്തിലേക്കു തിരിച്ചയയ്‌ക്കണം. വിശുദ്‌ധ തൈലത്താല്‍ അഭിഷിക്‌തനായ പ്രധാന പുരോഹിതന്‍െറ മരണംവരെ അവന്‍ അവിടെത്തന്നെതാമസിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കൊലക്കുറ്റം ചുമത്തപ്പെട്ടവനു സഭ രക്തപ്രതികാരം നടപ്പിലാക്കുന്ന വ്യക്തിയിൽനിന്ന് സംരക്ഷണം നൽകുകയും അയാൾ ഓടിപ്പോയ സങ്കേതനഗരത്തിലേക്കു മടക്കി അയയ്ക്കുകയും വേണം. വിശുദ്ധതൈലത്താൽ അഭിഷേകം ചെയ്യപ്പെട്ട മഹാപുരോഹിതന്റെ മരണംവരെ അയാൾ അവിടെ പാർക്കണം.