Numbers 35:28 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കാരണം മഹാപുരോഹിതന്‍റെ മരണംവരെ കൊലയാളി അഭയനഗരത്തില്‍ പാര്‍ക്കേണ്ടതായിരുന്നു. അതിനുശേഷം തന്‍റെ അവകാശഭൂമിയിലേക്ക് അവനു തിരിച്ചുപോകാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാർക്കേണ്ടിയിരുന്നു; എന്നാൽ കൊലചെയ്തവന്നു മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.
Malayalam 1992 MBSI
അവന്‍ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തില്‍ പാര്‍ക്കേണ്ടിയിരുന്നു; എന്നാല്‍ കുലചെയ്തവന്നു മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാർക്കേണ്ടിയിരുന്നു; എന്നാൽ കൊലചെയ്തവന് മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്ക് മടങ്ങിപ്പോകാം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാര്‍ക്കേണ്ടിയിരുന്നു; എന്നാൽ കൊലചെയ്തവനു മഹാപുരോഹിതന്‍റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.
Malayalam Bible POC-ML 2013
കാരണം, പ്രധാന പുരോഹിതന്‍െറ മരണംവരെ അവന്‍ തന്‍െറ സങ്കേതനഗരത്തില്‍ വസിക്കേണ്ടിയിരുന്നു. പുരോഹിതന്‍െറ മരണത്തിനുശേഷം, തനിക്കവകാശമുള്ള ഭൂമിയിലേക്ക് അവനു തിരിച്ചു പോകാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കുറ്റം ചുമത്തപ്പെട്ടവൻ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാർക്കേണ്ടതാണ്; മഹാപുരോഹിതന്റെ മരണാനന്തരം അവനു തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.