Numbers 35:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ ലേവ്യര്‍ക്കു കൊടുക്കുന്ന പട്ടണങ്ങളില്‍ ആറെണ്ണം അഭയനഗരങ്ങളായിരിക്കണം. ഒരാള്‍ അബദ്ധവശാല്‍ ഒരാളെ കൊല ചെയ്യാന്‍ ഇടയായാല്‍ കൊലയാളിക്ക് ഓടി രക്ഷപെടുന്നതിനുള്ളതാണ് അഭയനഗരങ്ങള്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ ലേവ്യർക്കു കൊടുക്കുന്ന പട്ടണങ്ങളിൽ ആറു സങ്കേതനഗരങ്ങളായിരിക്കേണം; കൊലചെയ്തവൻ അവിടേക്കു ഓടിപ്പോകേണ്ടതിന്നു നിങ്ങൾ അവയെ അവന്നുവേണ്ടി വേറുതിരിക്കേണം; ഇവ കൂടാതെ നിങ്ങൾ വേറെയും നാല്പത്തുരണ്ടു പട്ടണങ്ങളെ കൊടുക്കേണം.
Malayalam 1992 MBSI
നിങ്ങള്‍ ലേവ്യര്‍ക്കും കൊടുക്കുന്ന പട്ടണങ്ങളില്‍ ആറു സങ്കേതനഗരങ്ങളായിരിക്കേണം; കുലചെയ്തവന്‍ അവിടേക്കു ഔടിപ്പോകേണ്ടതിന്നു നിങ്ങള്‍ അവയെ അവന്നു വേണ്ടി വേറുതിരിക്കേണം; ഇവകൂടാതെ നിങ്ങള്‍ വേറെയും നാല്പത്തുരണ്ടു പട്ടണങ്ങളെ കൊടുക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ ലേവ്യർക്ക് കൊടുക്കുന്ന പട്ടണങ്ങളിൽ ആറ് സങ്കേതനഗരങ്ങളായിരിക്കണം; കൊലചെയ്തവൻ അവിടേക്ക് ഓടിപ്പോകേണ്ടതിന് നിങ്ങൾ അവയെ അവനുവേണ്ടി വേർതിരിക്കണം; ഇവ കൂടാതെ നിങ്ങൾ വേറെയും നാല്പത്തിരണ്ട് പട്ടണങ്ങൾ കൊടുക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ ലേവ്യര്‍ക്കു കൊടുക്കുന്ന പട്ടണങ്ങളിൽ ആറ് സങ്കേതനഗരങ്ങളായിരിക്കേണം; കൊല ചെയ്തവന്‍ അവിടേക്ക് ഓടിപ്പോകേണ്ടതിനു നിങ്ങള്‍ അവയെ അവനുവേണ്ടി വേര്‍തിരിക്കേണം; ഇവ കൂടാതെ നിങ്ങള്‍ വേറേയും നാല്പത്തിരണ്ടു പട്ടണങ്ങളെ കൊടുക്കേണം.
Malayalam Bible POC-ML 2013
നിങ്ങള്‍ ലേവ്യര്‍ക്കു പട്ടണങ്ങള്‍ നല്‍കുമ്പോള്‍ അവയില്‍ ആറെണ്ണം കൊലപാതകികള്‍ക്ക്‌ ഓടിയൊളിക്കാനുള്ള സങ്കേത നഗരങ്ങളായിരിക്കണം. ഇവയ്‌ക്കു പുറമേ നാല്‍പത്തിരണ്ടു പട്ടണങ്ങള്‍കൂടി കൊടുക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നിങ്ങൾ ലേവ്യർക്കു നൽകുന്ന പട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരങ്ങൾ ആയിരിക്കും. അബദ്ധവശാൽ കൊലപാതകം ചെയ്ത വ്യക്തിക്ക് അവയിലൊന്നിലേക്ക് ഓടിയൊളിക്കാം. ഇതിനുപുറമേ, മറ്റു നാൽപ്പത്തിരണ്ട് പട്ടണങ്ങളും അവർക്കു നൽകണം.