Numbers 36:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ഇസ്രായേലിലെ മറ്റേതെങ്കിലും ഗോത്രത്തില്‍നിന്നു വിവാഹം ചെയ്താല്‍ അവരുടെ അവകാശം ഞങ്ങളുടെ പൈതൃകാവകാശത്തില്‍നിന്നു വിട്ടുപോകും. അത് അവരുടെ ഭര്‍ത്തൃഗോത്രത്തിന്‍റെ അവകാശമായിത്തീരും. അങ്ങനെ ഞങ്ങള്‍ക്കു ലഭിച്ച അവകാശത്തിന്‍റെ ഒരു ഭാഗം നഷ്ടപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അവർ യിസ്രായേൽമക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരിൽ വല്ലവർക്കും ഭാര്യമാരായാൽ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്നു വിട്ടുപോകയും അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടുകയും ചെയ്യും; ഇങ്ങനെ അതു ഞങ്ങളുടെ അവകാശത്തിന്റെ ഓഹരിയിൽനിന്നു പൊയ്പോകും.
Malayalam 1992 MBSI
എന്നാല്‍ അവര്‍ യിസ്രായേല്‍മക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരില്‍ വല്ലവര്‍ക്കും ഭാര്യമാരായാല്‍ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തില്‍നിന്നു വിട്ടുപോകയും അവര്‍ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടുകയും ചെയ്യും; ഇങ്ങനെ അതു ഞങ്ങളുടെ അവകാശത്തിന്റെ ഔഹരിയില്‍നിന്നു പൊയ്പോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അവർ യിസ്രായേൽമക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരിൽ ആർക്കെങ്കിലും ഭാര്യമാരായാൽ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്നു വിട്ടുപോകുകയും അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോട് കൂടുകയും ചെയ്യും; ഇങ്ങനെ അത് ഞങ്ങളുടെ അവകാശത്തിന്റെ ഓഹരിയിൽനിന്ന് പൊയ്പോകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ അവര്‍ യിസ്രായേൽമക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരിൽ വല്ലവര്‍ക്കും ഭാര്യമാരായാൽ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്നു വിട്ടുപോകയും അവര്‍ ചേരുന്ന ഗോത്രത്തിന്‍റെ അവകാശത്തോടു കൂടുകയും ചെയ്യും; ഇങ്ങനെ അതു ഞങ്ങളുടെ അവകാശത്തിന്‍റെ ഓഹരിയിൽനിന്നു പൊയ്പോകും.
Malayalam Bible POC-ML 2013
എന്നാല്‍, അവര്‍ ഇസ്രായേലിലെ മറ്റു ഗോത്രങ്ങളില്‍ പെട്ടവരുമായി വിവാഹിതരായാല്‍ അവരുടെ ഓഹരി ഞങ്ങളുടെ പിതാക്കന്‍മാരുടെ അവകാശത്തില്‍നിന്നു കൈമാറി അവര്‍ ബന്ധപ്പെടുന്ന ഗോത്രത്തിന്‍െറ അവകാശത്തോടു ചേരും. അങ്ങനെ അതു ഞങ്ങളുടെ അവകാശത്തില്‍നിന്നു നീക്കംചെയ്യപ്പെടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ മറ്റ് ഇസ്രായേല്യഗോത്രങ്ങളിൽനിന്നുള്ള പുരുഷന്മാരിൽ ആരെയെങ്കിലും അവർ വിവാഹംകഴിക്കുന്നു എന്നിരിക്കട്ടെ; അപ്പോൾ അവരുടെ ഓഹരി ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്ന് നീങ്ങുകയും അവർ വിവാഹംചെയ്യപ്പെടുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടിച്ചേരുകയും ചെയ്യും. അങ്ങനെ ഞങ്ങൾക്ക് ഞങ്ങളുടെ അവകാശത്തിന്റെ ഓഹരി നഷ്ടപ്പെടും.