Numbers 36:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍ജനത്തിന്‍റെ അവകാശം ഒരു ഗോത്രത്തില്‍നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറ്റാന്‍ പാടില്ല. ഓരോ ഇസ്രായേല്യന്‍റെയും അവകാശം അവന്‍റെ പിതൃഗോത്രത്തോടു ബന്ധപ്പെട്ടിരിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽമക്കളുടെ അവകാശം ഒരു ഗോത്രത്തിൽ നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറരുതു; യിസ്രായേൽമക്കളിൽ ഓരോരുത്തൻ താന്താന്റെ പിതൃഗോത്രത്തിന്റെ അവകാശത്തോടു ചേർന്നിരിക്കേണം;
Malayalam 1992 MBSI
യിസ്രായേല്‍മക്കളുടെ അവകാശം ഒരു ഗോത്രത്തില്‍ നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറരുതു; യിസ്രായേല്‍മക്കളില്‍ ഔരോരുത്തന്‍ താന്താന്റെ പിതൃഗോത്രത്തിന്റെ അവകാശത്തോടു ചേര്‍ന്നിരിക്കേണം;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽമക്കളുടെ അവകാശം ഒരു ഗോത്രത്തിൽ നിന്ന് മറ്റൊരു ഗോത്രത്തിലേക്ക് മാറരുത്; യിസ്രായേൽമക്കളിൽ ഓരോ വ്യക്തിയും അവനവന്റെ പിതൃഗോത്രത്തിന്റെ അവകാശത്തോട് ചേർന്നിരിക്കണം;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽമക്കളുടെ അവകാശം ഒരു ഗോത്രത്തിൽനിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറരുത്;
Malayalam Bible POC-ML 2013
ഇസ്രായേല്‍ ജനത്തിന്‍െറ അവകാശം ഒരു ഗോത്രത്തില്‍നിന്നു മറ്റൊന്നിലേക്കു മാറ്റരുത്‌; ഇസ്രായേല്യരില്‍ ഓരോരുത്തരും താന്താങ്ങളുടെ പിതൃഗോത്രത്തിന്‍െറ അവകാശത്തോടു ബന്‌ധപ്പെട്ടിരിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേലിലെ അവകാശങ്ങളിലൊന്നും ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്കു കൈമാറിക്കൂടാ. തങ്ങളുടെ പൈതൃകസ്വത്തായി സിദ്ധിച്ച ഗോത്രഭൂമി സകല ഇസ്രായേലും കാത്തുസൂക്ഷിക്കണം.