Numbers 4:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകള്‍ക്കുള്ള എല്ലാ ഉപകരണങ്ങളും നീലത്തുണിയില്‍ പൊതിഞ്ഞശേഷം ആട്ടിന്‍തോലുകൊണ്ട് ആവരണം ചെയ്തു തണ്ടിന്മേല്‍ ഉറപ്പിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങളൊക്കെയും അവർ എടുത്തു ഒരു നീലശ്ശീലയിൽ പൊതിഞ്ഞു തഹശൂതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും ഒരു തണ്ടിന്മേൽ വെച്ചുകെട്ടുകയും വേണം.
Malayalam 1992 MBSI
വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങളൊക്കെയും അവര്‍ എടുത്തു ഒരു നീലശ്ശീലയില്‍ പൊതിഞ്ഞു തഹശൂതോല്‍കൊണ്ടുള്ള ഒരു വിരിയാല്‍ മൂടുകയും ഒരു തണ്ടിന്മേല്‍ വെച്ചു കെട്ടുകയും വേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളെല്ലാം അവർ എടുത്ത് ഒരു നീലശ്ശീലയിൽ പൊതിഞ്ഞ് തഹശൂതോൽകൊണ്ടുള്ള ഒരു വിരികൊണ്ട് മൂടുകയും ഒരു തണ്ടിന്മേൽ വെച്ചുകെട്ടുകയും വേണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളൊക്കെയും അവര്‍ എടുത്ത് ഒരു നീലശ്ശീലയിൽ പൊതിഞ്ഞു തഹശുതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും ഒരു തണ്ടിന്മേൽ വച്ചു കെട്ടുകയും വേണം.
Malayalam Bible POC-ML 2013
വിശുദ്‌ധസ്‌ഥലത്തു ശുശ്രൂഷയ്‌ക്കുപയോഗിക്കുന്ന പാത്രങ്ങളെല്ലാം നീലത്തുണിയിലാക്കി ആട്ടിന്‍തോല്‍ പൊതിഞ്ഞ് അതു വഹിക്കാനുള്ള ചട്ടക്കൂടില്‍ സ്‌ഥാപിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അവർ വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം എടുത്ത്, ഒരു നീലത്തുണിയിൽ പൊതിഞ്ഞ്, തഹശുതുകൽകൊണ്ടു മൂടി, ചുമക്കാനുള്ള തണ്ടിന്മേൽ വെക്കണം.