Numbers 4:27 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗേര്‍ശോന്‍കുലത്തില്‍പ്പെട്ടവര്‍ അഹരോന്‍റെയും പുത്രന്മാരുടെയും നിര്‍ദ്ദേശാനുസൃതം ഈ ജോലികള്‍ ചെയ്യേണ്ടതാണ്. അവര്‍ ചുമക്കേണ്ട വസ്തുക്കള്‍, ചെയ്യേണ്ട ജോലികള്‍ മുതലായവ നിങ്ങള്‍ വ്യക്തമായി നിര്‍ദ്ദേശിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഗേർശോന്യരുടെ എല്ലാ ചുമടുകളും എല്ലാവേലയും സംബന്ധിച്ചുള്ളതൊക്കെയും അഹരോന്റെയും പുത്രന്മാരുടെയും കല്പനപ്രകാരം ആയിരിക്കേണം; അവരുടെ എല്ലാ ചുമടും നിങ്ങൾ അവരുടെ വിചാരണയിൽ ഏല്പിക്കേണം.
Malayalam 1992 MBSI
ഗേര്‍ശോന്യരുടെ എല്ലാ ചുമടുകളും എല്ലാവേലയും സംബന്ധിച്ചുള്ളതൊക്കെയും അഹരോന്റെയും പുത്രന്മാരുടെയും കല്പന പ്രകാരം ആയിരിക്കേണം; അവരുടെ എല്ലാ ചുമടും നിങ്ങള്‍ അവരുടെ വിചാരണയില്‍ ഏല്പിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഗേർശോന്യരുടെ എല്ലാ ചുമടുകളും എല്ലാജോലികളും സംബന്ധിച്ചുള്ള സകലവും അഹരോന്റെയും പുത്രന്മാരുടെയും കല്പനപ്രകാരം ആയിരിക്കണം; അവരുടെ എല്ലാ ചുമടും നിങ്ങൾ അവരുടെ വിചാരണയിൽ ഏല്പിയ്ക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഗേര്‍ശോന്യരുടെ എല്ലാ ചുമടുകളും എല്ലാ വേലയും സംബന്ധിച്ചുള്ളതൊക്കെയും അഹരോന്റെയും പുത്രന്മാരുടെയും കല്പനപ്രകാരം ആയിരിക്കേണം; അവരുടെ എല്ലാ ചുമടും നിങ്ങള്‍ അവരുടെ വിചാരണയിൽ ഏല്പിക്കേണം.
Malayalam Bible POC-ML 2013
ഭാരം വഹിക്കലും ഇതര സേവനങ്ങളുമടക്കം തങ്ങള്‍ ചെയ്യേണ്ട എല്ലാ ജോലികളിലും ഗര്‍ഷോന്യര്‍ അഹറോന്‍െറയും പുത്രന്‍മാരുടെയും നിര്‍ദേശങ്ങള്‍ അനുസരിക്കണം. അവരുടെ കര്‍ത്തവ്യങ്ങള്‍ നീ ഏല്‍പിച്ചുകൊടുക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ചുമടു ചുമക്കുന്നതോ ഇതര വേലകൾ ചെയ്യുന്നതോ ആയ അവരുടെ ശുശ്രൂഷകൾ എല്ലാം അഹരോന്റെയും പുത്രന്മാരുടെയും നിർദേശാനുസരണമായിരിക്കണം. അവർക്കുള്ള കർത്തവ്യമെല്ലാം നീ അവരെ ഏൽപ്പിക്കണം.