Numbers 4:49 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ മോശ മുഖേന നല്‌കിയ കല്പനപ്രകാരം അവര്‍ ശുശ്രൂഷിക്കാനും ചുമടെടുക്കാനുമായി നിയമിക്കപ്പെട്ടു. അവിടുന്നു കല്പിച്ചതുപോലെ അവരുടെ എണ്ണം തിട്ടപ്പെടുത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയുടെ കല്പനപ്രകാരം അവർ മോശെ മുഖാന്തരം ഓരോരുത്തൻ താന്താന്റെ വേലയ്ക്കും താന്താന്റെ ചുമട്ടിന്നും തക്കവണ്ണം എണ്ണപ്പെട്ടു; യഹോവ മോശെയോടു കല്പിച്ചപോലെ അവൻ അവരെ എണ്ണി.
Malayalam 1992 MBSI
യഹോവയുടെ കല്പനപ്രകാരം അവര്‍ മോശെ മുഖാന്തരം ഔരോരുത്തന്‍ താന്താന്റെ വേലക്കും താന്താന്റെ ചുമട്ടിന്നും തക്കവണ്ണം എണ്ണപ്പെട്ടു; യഹോവ മോശെയോടു കല്പിച്ച പോലെ അവന്‍ അവരെ എണ്ണി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയുടെ കല്പനപ്രകാരം അവർ മോശെ മുഖാന്തരം ഓരോരുത്തൻ അവനവന്റെ വേലയ്ക്കും താന്താന്റെ ചുമടിനും തക്കവണ്ണം എണ്ണപ്പെട്ടു; യഹോവ മോശെയോട് കല്പിച്ചതുപോലെ അവൻ അവരെ എണ്ണി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവയുടെ കല്പനപ്രകാരം അവര്‍ മോശെ മുഖാന്തരം ഓരോരുത്തന്‍ താന്താന്‍റെ വേലയ്ക്കും താന്താന്‍റെ ചുമട്ടിനും തക്കവണ്ണം എണ്ണപ്പെട്ടു; യഹോവ മോശെയോടു കല്പിച്ചതുപോലെ അവന്‍ അവരെ എണ്ണി.
Malayalam Bible POC-ML 2013
കര്‍ത്താവിന്‍െറ കല്‍പനപ്രകാരം മോശ ഓരോരുത്തര്‍ക്കും അവരവരുടെ ജോലികള്‍ ഏല്‍പിച്ചുകൊടുത്തു. അങ്ങനെ അവിടുന്നു കല്‍പിച്ചതനുസരിച്ച് മോശ അവരുടെ കണക്കെടുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ മോശയിലൂടെ കൽപ്പിച്ചതുപോലെ, ഓരോരുത്തനെയും താന്താങ്ങളുടെ ചുമതല ഏൽപ്പിച്ചു; അവരുടെ കർത്തവ്യങ്ങളെക്കുറിച്ചു നിർദേശവും നൽകി. യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം അവരെ എണ്ണി.