Numbers 5:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശാപം വരുത്തുന്ന ഈ വെള്ളം ഉദരത്തില്‍ പ്രവേശിച്ചു നിന്‍റെ ഉദരം വീര്‍പ്പിക്കുകയും നിതംബം ശോഷിപ്പിക്കുകയും ചെയ്യട്ടെ.’ അപ്പോള്‍ ആ സ്‍ത്രീ ‘ആമേന്‍, ആമേന്‍’ എന്നു പറയണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശാപകരമായ ഈ വെള്ളം നിന്റെ കുടലിൽ ചെന്നു നിന്റെ ഉദരം വീർപ്പിക്കയും നിന്റെ നിതംബം ക്ഷിയിപ്പിക്കയും ചെയ്യും എന്നു പറയേണം. അതിന്നു സ്ത്രീ: ആമേൻ, ആമേൻ എന്നു പറയേണം.
Malayalam 1992 MBSI
ശാപകരമായ ഈ വെള്ളം നിന്റെ കുടലില്‍ ചെന്നു നിന്റെ ഉദരം വീര്‍പ്പിക്കയും നിന്റെ നിതംബം ക്ഷിയിപ്പിക്കയും ചെയ്യും എന്നു പറയേണം. അതിന്നു സ്ത്രീആമെന്‍, ആമെന്‍ എന്നു പറയേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശാപകരമായ ഈ വെള്ളം നിന്റെ കുടലിൽ ചെന്ന് നിന്റെ ഉദരം വീർപ്പിക്കുകയും നിന്റെ നിതംബം ക്ഷയിപ്പിക്കുകയും ചെയ്യും’ എന്ന് പറയേണം. അതിന് സ്ത്രീ: ‘ആമേൻ, ആമേൻ’ എന്ന് പറയണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശാപകരമായ ഈ വെള്ളം നിന്‍റെ കുടലിൽ ചെന്നു നിന്‍റെ ഉദരം വീര്‍പ്പിക്കയും നിന്‍റെ നിതംബം ക്ഷയിപ്പിക്കയും ചെയ്യും എന്നു പറയേണം. അതിന് സ്ത്രീ: ആമേന്‍, ആമേന്‍ എന്നു പറയേണം.
Malayalam Bible POC-ML 2013
ശാപം വരുത്തുന്ന ഈ ജലം നിന്‍െറ കുടലുകളില്‍ കടന്ന്‌ മഹോദരം വരുത്തുകയും അര ശോഷിപ്പിക്കുകയും ചെയ്യട്ടെ. അപ്പോള്‍ സ്‌ത്രീ ആമേന്‍ ആമേന്‍ എന്നു പറയണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ ഉദരം വീർക്കുകയും തുട ക്ഷയിക്കുകയും ചെയ്യത്തക്കവണ്ണം, ശാപത്തിന് ഉതകുന്ന ഈ ജലം നിന്റെ ശരീരത്തിൽ പ്രവേശിക്കട്ടെ.” “ ‘അപ്പോൾ സ്ത്രീ, “ആമേൻ, ആമേൻ” എന്നു പറയണം.