Numbers 5:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഇസ്രായേല്‍ജനത്തോടു കല്പിക്കുക, സര്‍വേശ്വരനോട് അവിശ്വസ്തരായി ആരോടെങ്കിലും തെറ്റുചെയ്യുന്ന പുരുഷനോ സ്‍ത്രീയോ കുറ്റക്കാരാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ യിസ്രായേൽമക്കളോടു പറക: ഒരു പുരുഷനോ സ്ത്രീയോ യഹോവയോടു ദ്രോഹിച്ചു മനുഷ്യരുടെ ഇടയിൽ നടപ്പുള്ള വല്ല പാപവും ചെയ്തിട്ടു കുറ്റക്കാരായാൽ ചെയ്ത പാപം
Malayalam 1992 MBSI
നീ യിസ്രായേല്‍മക്കളോടു പറകഒരു പുരുഷനോ സ്ത്രീയോ യഹോവയോടു ദ്രോഹിച്ചു മനുഷ്യരുടെ ഇടയില്‍ നടപ്പുള്ള വല്ല പാപവും ചെയ്തിട്ടു കുറ്റക്കാരായാല്‍ ചെയ്ത പാപം
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നീ യിസ്രായേൽമക്കളോട് ഇപ്രകാരം പറയുക: ഒരു പുരുഷനോ സ്ത്രീയോ യഹോവയോട് ദ്രോഹിച്ച് മനുഷ്യരുടെ ഇടയിൽ നടപ്പുള്ള വല്ല പാപവും ചെയ്തിട്ട് കുറ്റക്കാരായാൽ, ചെയ്ത പാപം
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ യിസ്രായേൽമക്കളോടു പറക: ഒരു പുരുഷനോ സ്ത്രീയോ യഹോവയോടു ദ്രോഹിച്ചു മനുഷ്യരുടെ ഇടയിൽ നടപ്പുള്ള വല്ല പാപവും ചെയ്തിട്ടു കുറ്റക്കാരായാൽ
Malayalam Bible POC-ML 2013
ഒരു പുരുഷനോ സ്‌ത്രീയോ മനുഷ്യസഹ ജമായ ഏതെങ്കിലും തെറ്റുചെയ്‌ത്‌ കര്‍ത്താവിനോടുള്ള വിശ്വസ്‌തത ലംഘിച്ചാല്‍, തന്‍െറ തെറ്റ്‌ ഏറ്റുപറയണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇസ്രായേല്യരോടു പറയുക: ‘ഒരു പുരുഷനോ സ്ത്രീയോ ഏതിലെങ്കിലും ഒരാളോടു തെറ്റുചെയ്ത് യഹോവയോട് അവിശ്വസ്തരായാൽ ആ വ്യക്തി കുറ്റക്കാരനാണ്;