Numbers 5:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ചെയ്ത പാപം അവര്‍ ഏറ്റുപറയണം. കുറ്റത്തിനുള്ള പ്രായശ്ചിത്തമായി മുതലും അതിന്‍റെ അഞ്ചില്‍ ഒരു ഭാഗവും കൂടി താന്‍ ആരോടു തെറ്റുചെയ്തുവോ അവര്‍ക്കു നല്‌കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ഏറ്റുപറകയും തങ്ങളുടെ അകൃത്യത്തിന്നു പ്രതിശാന്തിയായി മുതലും അതിന്റെ അഞ്ചിലൊന്നും കൂട്ടി, തങ്ങൾ അകൃത്യം ചെയ്തവന്നു പകരം കൊടുക്കേണം.
Malayalam 1992 MBSI
അവര്‍ ഏറ്റുപറകയും തങ്ങളുടെ അകൃത്യത്തിന്നു പ്രതിശാന്തിയായി മുതലും അതിന്റെ അഞ്ചിലൊന്നും കൂട്ടി, തങ്ങള്‍ അകൃത്യം ചെയ്തവന്നു പകരം കൊടുക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ഏറ്റുപറയുകയും തങ്ങളുടെ അകൃത്യത്തിന് പ്രായശ്ചിത്തമായി മുതലും അതിന്റെ അഞ്ചിലൊന്നും കൂട്ടി, അകൃത്യം ചെയ്തവന് പകരം കൊടുക്കുകയും വേണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ചെയ്ത പാപം അവര്‍ ഏറ്റുപറകയും തങ്ങളുടെ അകൃത്യത്തിനു പ്രതിശാന്തിയായി മുതലും അതിന്‍റെ അഞ്ചിലൊന്നും കൂട്ടി, തങ്ങള്‍ അകൃത്യം ചെയ്തവനു പകരം കൊടുക്കേണം.
Malayalam Bible POC-ML 2013
മുഴുവന്‍മുതലും അതിന്‍െറ അഞ്ചിലൊന്നും കൂടി താന്‍ ദ്രാഹിച്ചവ്യക്‌തിക്കു തിരിച്ചുകൊടുത്ത്‌ അവന്‍ പൂര്‍ണനഷ്‌ടപരിഹാരം ചെയ്യണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ മനുഷ്യൻ താൻ ചെയ്ത പാപം ഏറ്റുപറയണം. തന്റെ തെറ്റിന് അയാൾ പൂർണ പ്രായശ്ചിത്തം ചെയ്യണം; മുതലിനോട് അഞ്ചിലൊന്നു കൂട്ടിച്ചേർത്ത്, ആരോടു ദ്രോഹം ചെയ്തോ, അയാൾക്കു കൊടുക്കണം.