Numbers 6:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പുരോഹിതന്‍ അവയില്‍ ഒന്നിനെ പാപപരിഹാരയാഗമായും മറ്റേതിനെ ഹോമയാഗമായും അര്‍പ്പിച്ച് മൃതശരീരസ്പര്‍ശനം മൂലമുണ്ടായ പാപത്തിനു പ്രായശ്ചിത്തം ചെയ്യണം. അന്നുതന്നെ അയാളുടെ ശിരസ്സ് ശുദ്ധീകരിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുരോഹിതൻ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിച്ചു ശവത്താൽ അവൻ പിഴെച്ചതുകൊണ്ടു അവന്നു വേണ്ടി പ്രായശ്ചിത്തം കഴിച്ചു അവന്റെ തല അന്നുതന്നേ ശുദ്ധീകരിക്കേണം.
Malayalam 1992 MBSI
പുരോഹിതന്‍ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്‍പ്പിച്ചു ശവത്താല്‍ അവന്‍ പിഴെച്ചതുകൊണ്ടു അവന്നു വേണ്ടി പ്രായശ്ചിത്തം കഴിച്ചു അവന്റെ തല അന്നുതന്നേ ശുദ്ധീകരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പുരോഹിതൻ ഒന്നിനെ പാപയാഗമായിട്ടും മറ്റെതിനെ ഹോമയാഗമായിട്ടും അർപ്പിച്ച് ശവത്താൽ അവൻ അശുദ്ധനായതുകൊണ്ട് അവന് വേണ്ടി പ്രായശ്ചിത്തം കഴിച്ച് അവന്റെ തല അന്നുതന്നെ ശുദ്ധീകരിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുരോഹിതന്‍ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്‍പ്പിച്ചു ശവത്താൽ അവന്‍ പിഴച്ചതുകൊണ്ട് അവനുവേണ്ടി പ്രായശ്ചിത്തം കഴിച്ച് അവന്റെ തല അന്നുതന്നെ ശുദ്ധീകരിക്കേണം.
Malayalam Bible POC-ML 2013
പുരോഹിതന്‍ അവയിലൊന്നിനെ പാപപരിഹാരബലിയായും മറ്റേതിനെ ദഹനബലിയായും അര്‍പ്പിച്ച്, മൃതശരീരംമൂലം ഉണ്ടായ അശുദ്‌ധിക്കു പരിഹാരം ചെയ്യണം. അന്നുതന്നെ അവന്‍ തന്‍െറ ശിരസ്‌സ് വീണ്ടും പ്രതിഷ്‌ഠിക്കുകയും വേണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പുരോഹിതൻ അവയിലൊന്നിനെ പാപശുദ്ധീകരണയാഗമായിട്ടും മറ്റേതിനെ നാസീർവ്രതസ്ഥരായവർക്കുവേണ്ടി പ്രായശ്ചിത്തം വരുത്താൻ ഹോമയാഗമായിട്ടും അർപ്പിക്കണം; കാരണം അവർ ശവംനിമിത്തം കുറ്റക്കാരായി. അന്നുതന്നെ അവർ തങ്ങളുടെ ശിരസ്സു ശുദ്ധീകരിക്കണം.