Numbers 6:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സമാധാനയാഗമായി ആണാടിനെ പുളിപ്പു ചേര്‍ക്കാത്ത അപ്പത്തോടൊപ്പം സര്‍വേശ്വരന് അര്‍പ്പിക്കേണ്ടതാണ്. അതോടൊപ്പം ധാന്യയാഗവും പാനീയയാഗവും അര്‍പ്പിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ആട്ടുകൊറ്റനെ കൊട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ യഹോവെക്കു സമാധാനയാഗമായി അർപ്പിക്കേണം; പുരോഹിതൻ അതിന്റെ ഭോജനയാഗവും പാനീയയാഗവും കൂടെ അർപ്പിക്കേണം.
Malayalam 1992 MBSI
അവന്‍ ആട്ടുകൊറ്റനെ കൊട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ യഹോവേക്കു സമാധാന യാഗമായി അര്‍പ്പിക്കേണം; പുരോഹിതന്‍ അതിന്റെ ഭോജനയാഗവും പാനീയയാഗവും കൂടെ അര്‍പ്പിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ആട്ടുകൊറ്റനെ കൊട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടുകൂടി യഹോവയ്ക്ക് സമാധാനയാഗമായി അർപ്പിക്കണം; പുരോഹിതൻ അതിന്റെ ഭോജനയാഗവും പാനീയയാഗവും കൂടെ അർപ്പിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ആട്ടുകൊറ്റനെ കുട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ യഹോവയ്ക്കു സമാധാനയാഗമായി അര്‍പ്പിക്കേണം; പുരോഹിതന്‍ അതിന്റെ ഭോജനയാഗവും പാനീയയാഗവും കൂടെ അര്‍പ്പിക്കേണം.
Malayalam Bible POC-ML 2013
മുട്ടാടിനെ കുട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടൊന്നിച്ചു സമാധാനബലിയായി കര്‍ത്താവിനു സമര്‍പ്പിക്കണം. ഭോജനബലിയും പാനീയബലിയും അര്‍പ്പിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കുട്ടയിലുള്ള പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ ആട്ടുകൊറ്റനെ സമാധാനയാഗമായി അതിന്റെ ഭോജനയാഗങ്ങളോടും പാനീയയാഗങ്ങളോടുംകൂടെ പുരോഹിതൻ യഹോവയ്ക്ക് അർപ്പിക്കണം.