Numbers 6:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വ്രതസ്ഥന്‍ തല മുണ്ഡനം ചെയ്തു കഴിഞ്ഞാല്‍ പുരോഹിതന്‍ ആണാടിന്‍റെ വേവിച്ച കൈക്കുറകും കുട്ടയില്‍നിന്നു പുളിപ്പില്ലാത്ത അപ്പവും പുളിപ്പില്ലാത്ത മാവുകൊണ്ട് ഉണ്ടാക്കിയ അടയും എടുത്തു വ്രതസ്ഥന്‍റെ കൈയില്‍ വയ്‍ക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വ്രതസ്ഥൻ തന്റെ വ്രതമുള്ള തല ക്ഷൗരം ചെയ്തശേഷം പുരോഹിതൻ ആട്ടുകൊറ്റന്റെ വേവിച്ച കൈക്കുറകും കൊട്ടയിൽനിന്നു പുളിപ്പില്ലാത്ത ഒരു ദോശയും പുളിപ്പില്ലാത്ത ഒരു വടയും എടുത്തു അവയെ വ്രതസ്ഥന്റെ കൈയിൽ വെക്കേണം.
Malayalam 1992 MBSI
വ്രതസ്ഥന്‍ തന്റെ വ്രതമുള്ള തല ക്ഷൌരം ചെയ്തശേഷം പുരോഹിതന്‍ ആട്ടുകൊറ്റന്റെ വേവിച്ച കൈക്കുറകും കൊട്ടയില്‍നിന്നു പുളിപ്പില്ലാത്ത ഒരു ദോശയും പുളിപ്പില്ലാത്ത ഒരു വടയും എടുത്തു അവയെ വ്രതസ്ഥന്റെ കൈയില്‍ വെക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വ്രതസ്ഥൻ തന്റെ വ്രതമുള്ള തല ക്ഷൗരം ചെയ്തശേഷം പുരോഹിതൻ ആട്ടുകൊറ്റന്റെ വേവിച്ച കൈക്കുറകും കൊട്ടയിൽനിന്ന് പുളിപ്പില്ലാത്ത ഒരു ദോശയും പുളിപ്പില്ലാത്ത ഒരു വടയും എടുത്ത് അവയെ വ്രതസ്ഥന്റെ കൈയിൽ വയ്ക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വ്രതസ്ഥന്‍ തന്‍റെ വ്രതമുള്ള തല ക്ഷൗരം ചെയ്തശേഷം പുരോഹിതന്‍ ആട്ടുകൊറ്റന്‍റെ വേവിച്ച കൈക്കുറകും കുട്ടയിൽനിന്നു പുളിപ്പില്ലാത്ത ഒരു ദോശയും പുളിപ്പില്ലാത്ത ഒരു വടയും എടുത്ത് അവയെ വ്രതസ്ഥന്‍റെ കൈയിൽ വയ്ക്കേണം.
Malayalam Bible POC-ML 2013
അതു കഴിയുമ്പോള്‍ പുരോഹിതന്‍മുട്ടാടിന്‍െറ വേവി ച്ചകൈക്കുറകും കുട്ടയില്‍നിന്നു പുളിപ്പില്ലാത്ത ഒരടയും നേര്‍ത്ത അപ്പവും എടുത്ത്‌ അവന്‍െറ കൈയില്‍ കൊടുക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘നാസീർവ്രതസ്ഥർ തങ്ങളുടെ സമർപ്പിക്കപ്പെട്ട തലമുടി വടിച്ചുകളഞ്ഞശേഷം ആട്ടുകൊറ്റന്റെ വേവിച്ച ഒരു കൈക്കുറകും കുട്ടയിൽനിന്നെടുത്ത പുളിപ്പിക്കാത്ത ഒരു വടയും ഒരു അടയും പുരോഹിതൻ അവരുടെ കൈകളിൽ വെക്കണം.