Numbers 6:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നാസീര്‍വ്രതം എടുക്കുന്നവന്‍ പാലിക്കേണ്ട നിയമം ഇതാണ്. അയാളുടെ കഴിവനുസരിച്ചുള്ള നേര്‍ച്ചകള്‍ക്കു പുറമേ നാസീര്‍വ്രതത്തിന്‍റെ നിയമാനുസൃതമായ വഴിപാടുകള്‍ അയാള്‍ അര്‍പ്പിക്കേണ്ടതാണ്. താന്‍ സ്വീകരിച്ചിരിക്കുന്ന നാസീര്‍വ്രതത്തിന്‍റെ നിയമങ്ങള്‍ അയാള്‍ പാലിക്കണം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നാസീർവ്രതം ദീക്ഷിക്കുന്ന വ്രതസ്ഥന്റെയും അവൻ തന്റെ പ്രാപ്തിപോലെ കൊടുക്കുന്നതു കൂടാതെ തന്റെ നാസീർവ്രതം ഹേതുവായി യഹോവെക്കു കഴിക്കേണ്ടുന്ന വഴിപാടിന്റെയും പ്രമാണം ഇതു തന്നേ. അവൻ ദീക്ഷിച്ചവ്രതംപോലെ തന്റെ നാസീർവ്രതത്തിന്റെ പ്രമാണത്തിന്നു അനുസരണയായി തന്നേ അവൻ ചെയ്യേണം.
Malayalam 1992 MBSI
നാസീര്‍വ്രതം ദീക്ഷിക്കുന്ന വ്രതസ്ഥന്റെയും അവന്‍ തന്റെ പ്രാപ്തിപോലെ കൊടുക്കുന്നതു കൂടാതെ തന്റെ നാസീര്‍വ്രതം ഹേതുവായി യഹോവേക്കു കഴിക്കേണ്ടുന്ന വഴിപാടിന്റെയും പ്രമാണം ഇതു തന്നേ. അവന്‍ ദീക്ഷിച്ച വ്രതംപോലെ തന്റെ നാസീര്‍വ്രതത്തിന്റെ പ്രമാണത്തിന്നു അനുസരണയായി തന്നേ അവന്‍ ചെയ്യേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നാസീർവ്രതം അനുഷ്ഠിക്കുന്ന വ്രതസ്ഥന്റെയും അവൻ തന്റെ പ്രാപ്തിപോലെ കൊടുക്കുന്നത് കൂടാതെ തന്റെ നാസീർവ്രതം ഹേതുവായി യഹോവയ്ക്ക് കഴിക്കേണ്ടുന്ന വഴിപാടിന്റെയും പ്രമാണം ഇതു തന്നേ. അവൻ അനുഷ്ഠിച്ച വ്രതം പോലെ തന്റെ നാസീർവ്രതത്തിന്റെ പ്രമാണത്തിന് അനുസരണമായി തന്നേ അവൻ ചെയ്യെണം”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നാസീര്‍വ്രതം ദീക്ഷിക്കുന്ന വ്രതസ്ഥന്റെയും അവന്‍ തന്റെ പ്രാപ്തിപോലെ കൊടുക്കുന്നതു കൂടാതെ തന്റെ നാസീര്‍വ്രതം ഹേതുവായി യഹോവയ്ക്കു കഴിക്കേണ്ടുന്ന വഴിപാടിന്റെയും പ്രമാണം ഇതുതന്നെ. അവന്‍ ദീക്ഷിച്ച വ്രതംപോലെ തന്റെ നാസീര്‍വ്രതത്തിന്‍റെ പ്രമാണത്തിനനുസരണമായി തന്നെ അവന്‍ ചെയ്യേണം.
Malayalam Bible POC-ML 2013
ഇതാണ് നാസീര്‍വ്രതസ്‌ഥന്‍ അനുഷ്‌ഠിക്കേണ്ട നിയമം. തന്‍െറ കഴിവനുസരിച്ചു നല്‍കുന്നതിനു പുറമേ, നാസീര്‍ വ്രതത്തിന്‍െറ നിയമപ്രകാരമുള്ള കാഴ്‌ചകളും അവന്‍ കര്‍ത്താവിനു സമര്‍പ്പിക്കണം. താന്‍ എടുത്തിരിക്കുന്ന നാസീര്‍വ്രതത്തിന്‍െറ നിയമങ്ങള്‍ അവന്‍ നിറവേറ്റണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘നാസീർവ്രതം അനുഷ്ഠിക്കുന്നവർക്കുള്ള പ്രമാണങ്ങൾ ഇതാണ്. തനിക്കു കൊടുക്കാൻ കഴിവുള്ളതിനുപുറമേ തന്റെ വ്രതം അനുസരിച്ചു യഹോവയ്ക്കു വഴിപാടായി കൊടുക്കേണ്ടവയാണ് ഇവ. നാസീർവ്രതപ്രമാണങ്ങൾക്കനുസൃതമായി തങ്ങൾചെയ്ത പ്രതിജ്ഞ ഓരോരുത്തരും നിറവേറ്റണം.’ ”