Numbers 6:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“വ്രതനിഷ്ഠന്‍റെ അടുക്കല്‍വച്ച് ആരെങ്കിലും പെട്ടെന്നു മരിക്കുകയും അയാളുടെ അര്‍പ്പിതശിരസ്സ് അശുദ്ധമാകുകയും ചെയ്താല്‍, ശുദ്ധീകരണ ദിവസമായ ഏഴാം ദിവസം അവന്‍റെ ശിരസ്സ് മുണ്ഡനം ചെയ്യണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ അടുക്കൽവെച്ചു വല്ലവനും പെട്ടെന്നു മരിക്കയും അവന്റെ നാസീർവ്രതമുള്ള തലയെ അശുദ്ധമാക്കുകയും ചെയ്താൽ അവൻ തന്റെ ശുദ്ധീകരണദിവസത്തിൽ തല ക്ഷൗരം ചെയ്യേണം; ഏഴാം ദിവസം അവൻ ക്ഷൗരം ചെയ്യേണം.
Malayalam 1992 MBSI
അവന്റെ അടുക്കല്‍വെച്ചു വല്ലവനും പെട്ടെന്നു മരിക്കയും അവന്റെ നാസീര്‍വ്രതമുള്ള തലയെ അശുദ്ധമാക്കുകയും ചെയ്താല്‍ അവന്‍ തന്റെ ശുദ്ധീകരണദിവസത്തില്‍ തല ക്ഷൌരം ചെയ്യേണം; ഏഴാം ദിവസം അവന്‍ ക്ഷൌരം ചെയ്യേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ അടുക്കൽവച്ച് ആരെങ്കിലും പെട്ടെന്ന് മരിക്കുകയും അവന്റെ നാസീർവ്രതമുള്ള തലയെ അശുദ്ധമാക്കുകയും ചെയ്താൽ അവൻ തന്റെ ശുദ്ധീകരണദിവസത്തിൽ തല ക്ഷൗരം ചെയ്യണം; ഏഴാം ദിവസം അവൻ ക്ഷൗരം ചെയ്യണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ അടുക്കൽവച്ചു വല്ലവനും പെട്ടെന്നു മരിക്കയും അവന്‍റെ നാസീര്‍വ്രതമുള്ള തലയെ അശുദ്ധമാക്കുകയും ചെയ്താൽ അവന്‍ തന്‍റെ ശുദ്ധീകരണദിവസത്തിൽ തല ക്ഷൗരം ചെയ്യേണം; ഏഴാം ദിവസം അവന്‍ ക്ഷൗരം ചെയ്യേണം.
Malayalam Bible POC-ML 2013
ആരെങ്കിലും അവന്‍െറ അടുത്തുവച്ച്‌ പെട്ടെന്നു മരിച്ചതുകൊണ്ട്‌ അവന്‍െറ വ്രതശുദ്‌ധമായ ശിരസ്‌സ്‌ അശുദ്‌ധമായാല്‍, ശുദ്‌ധീകരണദിനത്തില്‍ അവന്‍ മുണ്‍ഡനം ചെയ്യണം. ഏഴാംദിവസമാണ്‌ അങ്ങനെ ചെയ്യേണ്ടത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘ആരെങ്കിലും നാസീർവ്രതമുള്ളവരുടെ സാന്നിധ്യത്തിൽ പെട്ടെന്നു മരിക്കുകയും അങ്ങനെ പ്രതിഷ്ഠിക്കപ്പെട്ട തങ്ങളുടെ ശിരസ്സിനെ അശുദ്ധമാക്കുകയും ചെയ്താൽ, അവരുടെ ശുദ്ധീകരണദിവസമായ ഏഴാംദിവസത്തിൽ ശിരസ്സു ക്ഷൗരംചെയ്യണം.