Numbers 7:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യാഗപീഠത്തിന്‍റെ അഭിഷേകദിവസം പ്രതിഷ്ഠയ്‍ക്കുള്ള തങ്ങളുടെ വഴിപാടുകള്‍ നേതാക്കന്മാര്‍ കൊണ്ടുവന്നു യാഗപീഠത്തിന്‍റെ മുമ്പില്‍ അര്‍പ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാർ പ്രതിഷ്ഠെക്കുള്ള വഴിപാടു കൊണ്ടുവന്നു; യാഗപീഠത്തിന്റെ മുമ്പാകെ പ്രഭുക്കന്മാർ തങ്ങളുടെ വഴിപാടു കൊണ്ടുവന്നു.
Malayalam 1992 MBSI
അപ്പോള്‍ യഹോവ മോശെയോടുയാഗപീഠത്തിന്റെ പ്രതിഷ്ഠെക്കായി ഔരോ പ്രഭു ഔരോ ദിവസം താന്താന്റെ വഴിപാടു കൊണ്ടുവരേണം എന്നു കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാർ പ്രതിഷ്ഠയ്ക്കുള്ള വഴിപാട് യാഗപീഠത്തിന്റെ മുമ്പാകെ കൊണ്ടുവന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാര്‍ പ്രതിഷ്ഠയ്ക്കുള്ള വഴിപാടു കൊണ്ടുവന്നു; യാഗപീഠത്തിന്‍റെ മുമ്പാകെ പ്രഭുക്കന്മാര്‍ തങ്ങളുടെ വഴിപാടു കൊണ്ടുവന്നു.
Malayalam Bible POC-ML 2013
ബലിപീഠം അഭിഷേകം ചെയ്‌ത ദിവസം പ്രതിഷ്‌ഠയ്‌ക്കുള്ള കാഴ്‌ചകള്‍ നേതാക്കന്മാര്‍ അതിന്‍െറ മുമ്പാകെ സമര്‍പ്പിച്ചു. കര്‍ത്താവ്‌ മോശയോട്‌ അരുളിച്ചെയ്‌തു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യാഗപീഠം അഭിഷേകം ചെയ്തപ്പോൾ അതിന്റെ പ്രതിഷ്ഠയ്ക്കായി പ്രഭുക്കന്മാർ അവരുടെ വഴിപാടുകൾ കൊണ്ടുവന്ന് അവയെ യാഗപീഠത്തിനുമുമ്പിൽ കാഴ്ചവെച്ചു.