Numbers 7:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രണ്ടു നേതാക്കള്‍ക്ക് ഒരു മൂടിയുള്ള വണ്ടിയും ഒരാള്‍ക്ക് ഒരു കാളയും വീതം ആറു മൂടിയുള്ള വണ്ടികളും പന്ത്രണ്ടു കാളകളുമാണ് അവര്‍ വിശുദ്ധകൂടാരത്തിനു മുമ്പില്‍ സമര്‍പ്പിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ വഴിപാടായിട്ടു ഈരണ്ടു പ്രഭുക്കന്മാർ ഓരോ വണ്ടിയും ഓരോരുത്തൻ ഓരോ കാളയും ഇങ്ങനെ കൂടുള്ള ആറു വണ്ടിയും പന്ത്രണ്ടു കാളയും യഹോവയുടെ സന്നിധിയിൽ തിരുനിവാസത്തിന്റെ മുമ്പിൽ കൊണ്ടുവന്നു.
Malayalam 1992 MBSI
അവര്‍ വഴിപാടായിട്ടു ഈരണ്ടു പ്രഭുക്കന്മാര്‍ ഔരോ വണ്ടിയും ഔരോരുത്തന്‍ ഔരോ കാളയും ഇങ്ങനെ കൂടുള്ള ആറു വണ്ടിയും പന്ത്രണ്ടു കാളയും യഹോവയുടെ സന്നിധിയില്‍ തിരുനിവാസത്തിന്റെ മുമ്പില്‍ കൊണ്ടുവന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ വഴിപാടായിട്ട് ഈരണ്ടു പ്രഭുക്കന്മാർ ഓരോ വണ്ടിയും ഓരോരുത്തൻ ഓരോ കാളയും ഇങ്ങനെ മൂടിയുള്ള ആറ് വണ്ടികളും പന്ത്രണ്ട് കാളകളും യഹോവയുടെ സന്നിധിയിൽ തിരുനിവാസത്തിന്റെ മുമ്പിൽ കൊണ്ടുവന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ വഴിപാടായിട്ട് ഈരണ്ടു പ്രഭുക്കന്മാര്‍ ഓരോ വണ്ടിയും ഓരോരുത്തന്‍ ഓരോ കാളയും ഇങ്ങനെ കൂടുള്ള ആറു വണ്ടിയും പന്ത്രണ്ടു കാളയും യഹോവയുടെ സന്നിധിയിൽ തിരുനിവാസത്തിന്റെ മുമ്പിൽ കൊണ്ടുവന്നു.
Malayalam Bible POC-ML 2013
രണ്ടു നേതാക്കന്മാര്‍ക്ക് ഒരു വണ്ടിയും ഒരാള്‍ക്ക് ഒരു കാളയും എന്ന കണക്കിനു മൂടിയുള്ള ആറു വണ്ടികളും പന്ത്രണ്ടു കാള കളും അവര്‍ കൂടാരത്തിന്‍െറ മുമ്പില്‍ സമര്‍പ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രണ്ടു പ്രഭുക്കന്മാർക്ക് ഒരു വണ്ടിയും ഓരോരുത്തർക്ക് ഓരോ കാളയും എന്ന കണക്കിന് മൂടപ്പെട്ട ആറു വണ്ടികളും പന്ത്രണ്ടു കാളകളും യഹോവയുടെമുമ്പാകെ അവർ കൊണ്ടുവന്ന് സമാഗമകൂടാരത്തിനുമുമ്പിൽ വെച്ചു.