Numbers 7:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പുരോഹിതനായ അഹരോന്‍റെ പുത്രന്‍ ഈഥാമാരിന്‍റെ നേതൃത്വത്തിലുള്ള മെരാര്യര്‍ക്ക് അവരുടെ ജോലി അനുസരിച്ചു നാലു വണ്ടികളും എട്ടു കാളകളും കൊടുത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നാലു വണ്ടിയും എട്ടു കാളയെയും അവൻ മെരാര്യർക്കു പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ കൈക്കീഴ് അവർക്കുള്ള വേലെക്കു തക്കവണ്ണം കൊടുത്തു.
Malayalam 1992 MBSI
കെഹാത്യര്‍ക്കും അവന്‍ ഒന്നും കൊടുത്തില്ല; അവരുടെ വേല വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും തോളില്‍ ചുമക്കുന്നതും ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നാല് വണ്ടികളും എട്ട് കാളകളെയും അവൻ മെരാര്യർക്ക് പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ നേതൃത്വത്തിൽ അവർക്കുള്ള ശുശ്രൂഷക്ക് തക്കവണ്ണം കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നാലു വണ്ടിയും എട്ടു കാളയെയും അവന്‍ മെരാര്യര്‍ക്കു പുരോഹിതനായ അഹരോന്‍റെ പുത്രന്‍ ഈഥാമാരിന്‍റെ കൈക്കീഴ് അവര്‍ക്കുള്ള വേലയ്ക്കു തക്കവണ്ണം കൊടുത്തു.
Malayalam Bible POC-ML 2013
പുരോഹിതനായ അഹറോന്‍െറ മകന്‍ ഇത്താമറിന്‍െറ നേതൃത്വത്തിലുള്ള മെറാറിയുടെ പുത്രന്മാര്‍ക്ക്‌ അവരുടെജോലിക്കനുസരിച്ചു നാലു വണ്ടികളും എട്ടു കാളകളും കൊടുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം മെരാര്യർക്ക് അവരുടെ ശുശ്രൂഷയ്ക്ക് ആവശ്യമായിരുന്നതിൻവണ്ണം നാലു വണ്ടികളും എട്ട് കാളകളും കൊടുത്തു. അവരെല്ലാവരും പുരോഹിതനായ അഹരോന്റെ പുത്രനായ ഈഥാമാരിന്റെ നേതൃത്വത്തിലായിരുന്നു.