Numbers 7:85 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു തളികയ്‍ക്ക് നൂറ്റിമുപ്പതു ശേക്കെലും, ഒരു കിണ്ണത്തിന് എഴുപതു ശേക്കെലും തൂക്കം. ആകെ സമര്‍പ്പിച്ച വെള്ളി വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ചു രണ്ടായിരത്തിനാനൂറു ശേക്കെലായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പൊൻകലശം പന്ത്രണ്ടു, വെള്ളിത്തളിക ഒന്നിന്നു തൂക്കം നൂറ്റിമുപ്പതു ശേക്കെൽ; കിണ്ണം ഒന്നിന്നു എഴുപതു ശേക്കെൽ; ഇങ്ങനെ വെള്ളിപ്പാത്രങ്ങൾ ആകെ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം രണ്ടായിരത്തി നാനൂറു ശേക്കെൽ.
Malayalam 1992 MBSI
ധൂപവര്‍ഗ്ഗം നിറഞ്ഞ പൊന്‍ കലശം പന്ത്രണ്ടു; ഔരോന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം പത്തു ശേക്കെല്‍ വീതം കലശങ്ങളുടെ പൊന്നു ആകെ നൂറ്റിരുപതു ശേക്കെല്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പൊൻകലശം പന്ത്രണ്ട്, വെള്ളിത്തളിക ഒന്നിന് തൂക്കം നൂറ്റിമുപ്പത് ശേക്കെൽ; കിണ്ണം ഒന്നിന് എഴുപത് ശേക്കെൽ; ഇങ്ങനെ വെള്ളിപ്പാത്രങ്ങൾ ആകെ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം രണ്ടായിരത്തി നാനൂറ് ശേക്കെൽ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വെള്ളിത്തളിക ഒന്നിനു തൂക്കം നൂറ്റിമുപ്പതു ശേക്കെൽ; കിണ്ണം ഒന്നിന് എഴുപതു ശേക്കെൽ; ഇങ്ങനെ വെള്ളിപ്പാത്രങ്ങള്‍ ആകെ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം രണ്ടായിരത്തിനാനൂറു ശേക്കെൽ.
Malayalam Bible POC-ML 2013
പന്ത്രണ്ടു വെള്ളിത്തളികകള്‍, പന്ത്രണ്ടു വെള്ളിക്കിണ്ണങ്ങള്‍, പന്ത്രണ്ടുപൊന്‍കലശങ്ങള്‍. ഓരോ വെള്ളിത്തളികയുടെയും തൂക്കം നൂറ്റിമുപ്പതു ഷെക്കല്‍, ഓരോ വെള്ളിക്കിണ്ണത്തിന്‍െറയും തൂക്കം എഴുപതു ഷെക്കല്‍. അങ്ങനെ വെള്ളിപ്പാത്രങ്ങളുടെ ആകെ തൂക്കം വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം രണ്ടായിരത്തിനാനൂറ്‌ ഷെക്കല്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഓരോ വെള്ളിത്തളികയും നൂറ്റിമുപ്പത് ശേക്കേൽവീതവും ഓരോ വെള്ളിക്കിണ്ണവും എഴുപത് ശേക്കേൽവീതവും തൂക്കമുള്ളവയായിരുന്നു. വെള്ളിപ്പാത്രങ്ങൾക്ക് ആകെ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം രണ്ടായിരത്തിനാനൂറു ശേക്കേൽ തൂക്കം ഉണ്ടായിരുന്നു.