Numbers 7:87 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇവയ്‍ക്കു പുറമേ ഹോമയാഗത്തിനായി പന്ത്രണ്ടു കാളകള്‍, പന്ത്രണ്ട് ആണ്‍കോലാടുകള്‍, ഒരു വയസ്സു പ്രായമായ പന്ത്രണ്ട് ആണ്‍ചെമ്മരിയാടുകള്‍, അവയോടൊപ്പം ധാന്യയാഗത്തിനായി ധാന്യങ്ങള്‍, പാപപരിഹാരയാഗത്തിനായി പന്ത്രണ്ട് ആണ്‍കോലാടുകള്‍;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹോമയാഗത്തിന്നുള്ള നാൽക്കാലികൾ എല്ലാംകൂടി കാളക്കിടാവു പന്ത്രണ്ടു, ആട്ടുകൊറ്റൻ പന്ത്രണ്ടു, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാടു പന്ത്രണ്ടു, അവയുടെ ഭോജനയാഗം, പാപയാഗത്തിന്നായി കോലാട്ടുകൊറ്റൻ പന്ത്രണ്ടു;
Malayalam 1992 MBSI
സമാധാനയാഗത്തിന്നായി നാല്‍ക്കാലികള്‍ എല്ലാംകൂടി കാള ഇരുപത്തിനാലു, ആട്ടുകൊറ്റന്‍ അറുപതു, കോലാട്ടുകൊറ്റന്‍ അറുപതു, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാടു അറുപതു; യാഗപീഠത്തെ അഭിഷേകം ചെയ്തശേഷം അതിന്റെ പ്രതിഷ്ഠെക്കുള്ള വഴിപാടു ഇതു തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹോമയാഗത്തിനുള്ള നാൽക്കാലികൾ എല്ലാംകൂടി കാളക്കിടാവ് പന്ത്രണ്ട്, ആട്ടുകൊറ്റൻ പന്ത്രണ്ട്, ഒരു വയസ്സ് പ്രായമുള്ള കുഞ്ഞാട് പന്ത്രണ്ട്, അവയുടെ ഭോജനയാഗം, പാപയാഗത്തിനായി കോലാട്ടുകൊറ്റൻ പന്ത്രണ്ട്;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹോമയാഗത്തിനുള്ള നാല്ക്കാലികള്‍ എല്ലാംകൂടി കാളക്കിടാവ് പന്ത്രണ്ട്, ആട്ടുകൊറ്റന്‍ പന്ത്രണ്ട്, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാട് പന്ത്രണ്ട്, അവയുടെ ഭോജനയാഗം, പാപയാഗത്തിനായി കോലാട്ടുകൊറ്റന്‍ പന്ത്രണ്ട്;
Malayalam Bible POC-ML 2013
ധാന്യബലിയോടുകൂടി ദഹനബലിക്കുള്ള കന്നുകാലികളെല്ലാംകൂടി പന്ത്രണ്ടു കാളകള്‍, പന്ത്രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള പന്ത്രണ്ട്‌ ആണ്‍ ചെമ്മരിയാടുകള്‍, പാപപരിഹാരബലിക്കു പന്ത്രണ്ട്‌ ആണ്‍കോലാടുകള്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹോമയാഗത്തിനുള്ള മൃഗങ്ങൾ ആകെ: കാളക്കിടാവ് പന്ത്രണ്ട്, ആട്ടുകൊറ്റൻ പന്ത്രണ്ട്, ഒരുവയസ്സു പ്രായമുള്ള ആൺകുഞ്ഞാട് പന്ത്രണ്ട്; അവയുടെ ഭോജനയാഗം; പാപശുദ്ധീകരണയാഗത്തിനായി പന്ത്രണ്ടു കോലാട്ടുകൊറ്റൻ.