Numbers 7:88 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സമാധാനയാഗത്തിനായി ഇരുപത്തിനാലു കാളകള്‍, അറുപത് ആണാടുകള്‍, അറുപത് ആണ്‍കോലാടുകള്‍, ഒരു വയസ്സു പ്രായമായ അറുപത് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെയും അവര്‍ സമര്‍പ്പിച്ചു. യാഗപീഠത്തിന്‍റെ അഭിഷേകത്തിനുശേഷം അതിന്‍റെ പ്രതിഷ്ഠയ്‍ക്കുവേണ്ടി അവര്‍ സമര്‍പ്പിച്ച വഴിപാട് ഇവയായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സമാധാനയാഗത്തിന്നായി നാൽക്കാലികൾ എല്ലാംകൂടി കാള ഇരുപത്തിനാലു, ആട്ടുകൊറ്റൻ അറുപതു, കോലാട്ടുകൊറ്റൻ അറുപതു, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാടു അറുപതു; യാഗപീഠത്തെ അഭിഷേകം ചെയ്തശേഷം അതിന്റെ പ്രതിഷ്ഠെക്കുള്ള വഴിപാടു ഇതു തന്നേ.
Malayalam 1992 MBSI
മോശെ തിരുമുമ്പില്‍ സംസാരിപ്പാന്‍ സമാഗമനക്കുടാരത്തില്‍ കടക്കുമ്പോള്‍ അവന്‍ സാക്ഷ്യപെട്ടകത്തിന്മേലുള്ള കൃപാസനത്തിങ്കല്‍ നിന്നു രണ്ടു കെരൂബുകളുടെ നടുവില്‍നിന്നു തന്നോടു സംസാരിക്കുന്ന തിരുശബ്ദം കേട്ടു; അങ്ങനെ അവന്‍ അവനോടു സംസാരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സമാധാനയാഗത്തിനായി നാൽക്കാലികൾ എല്ലാംകൂടി കാളകൾ ഇരുപത്തിനാല്, ആട്ടുകൊറ്റൻ അറുപത്, കോലാട്ടുകൊറ്റൻ അറുപത്, ഒരു വയസ്സ് പ്രായമുള്ള കുഞ്ഞാട് അറുപത്; യാഗപീഠത്തെ അഭിഷേകം ചെയ്തശേഷം അതിന്റെ പ്രതിഷ്ഠയ്ക്കുള്ള വഴിപാട് ഇത് തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സമാധാനയാഗത്തിനായി നാല്ക്കാലികള്‍ എല്ലാംകൂടി കാള ഇരുപത്തിനാല്, ആട്ടുകൊറ്റന്‍ അറുപത്, കോലാട്ടുകൊറ്റന്‍ അറുപത്, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാട് അറുപത്; യാഗപീഠത്തെ അഭിഷേകം ചെയ്തശേഷം അതിന്‍റെ പ്രതിഷ്ഠയ്ക്കുള്ള വഴിപാട് ഇതുതന്നെ.
Malayalam Bible POC-ML 2013
സമാധാന ബലിക്കുള്ള കന്നുകാലികളെല്ലാംകൂടി ഇരുപത്തിനാലു കാളകള്‍, അറുപതു മുട്ടാടുകള്‍, അറുപത്‌ ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അറുപത്‌ ആണ്‍ചെമ്മരിയാടുകള്‍. ബലിപീഠം അഭിഷേകം ചെയ്‌തതിനുശേഷം അതിന്‍െറ പ്രതിഷ്‌ഠയ്‌ക്കായി സമര്‍പ്പി ച്ചകാഴ്‌ച കള്‍ ഇവയാകുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സമാധാനയാഗത്തിനുള്ള മൃഗങ്ങൾ ആകെ: കാള ഇരുപത്തിനാല്, ആട്ടുകൊറ്റൻ അറുപത്, കോലാട്ടുകൊറ്റൻ അറുപത്, ഒരുവയസ്സു പ്രായമുള്ള ആൺകുഞ്ഞാട് അറുപത്. യാഗപീഠം അഭിഷേകം ചെയ്തശേഷം അതിന്റെ പ്രതിഷ്ഠയ്ക്കുള്ള വഴിപാടുകൾ ഇവയായിരുന്നു.