Numbers 8:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍നിന്ന് അവര്‍ തങ്ങളെത്തന്നെ സമ്പൂര്‍ണമായി എനിക്കു സമര്‍പ്പിച്ചിരിക്കുകയാണല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു എനിക്കു സാക്ഷാൽ ദാനമായുള്ളവർ; എല്ലായിസ്രായേൽമക്കളിലുമുള്ള ആദ്യജാതന്മാർക്കു പകരം ഞാൻ അവരെ എനിക്കായി എടുത്തിരിക്കുന്നു.
Malayalam 1992 MBSI
അവര്‍ യിസ്രായേല്‍മക്കളുടെ ഇടയില്‍നിന്നു എനിക്കു സാക്ഷാല്‍ ദാനമായുള്ളവര്‍; എല്ലാ യിസ്രായേല്‍മക്കളിലുമുള്ള ആദ്യജാതന്മാര്‍ക്കും പകരം ഞാന്‍ അവരെ എനിക്കായി എടുത്തിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് എനിക്ക് സാക്ഷാൽ ദാനമായുള്ളവർ; എല്ലായിസ്രായേൽമക്കളിലുമുള്ള ആദ്യജാതന്മാർക്ക് പകരം ഞാൻ അവരെ എനിക്കായി എടുത്തിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് എനിക്കു സാക്ഷാൽ ദാനമായുള്ളവര്‍; എല്ലാ യിസ്രായേൽമക്കളിലുമുള്ള ആദ്യജാതന്മാര്‍ക്കു പകരം ഞാന്‍ അവരെ എനിക്കായി എടുത്തിരിക്കുന്നു.
Malayalam Bible POC-ML 2013
ഇസ്രായേലില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട അവര്‍ പൂര്‍ണമായും എനിക്കുള്ളവരാണ്‌. ഇസ്രായേലിലെ ആദ്യജാതന്മാര്‍ക്കു പകരം ഞാന്‍ അവരെ എനിക്കായി തിരഞ്ഞെടുത്തിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേൽമക്കളിൽനിന്ന് ലേവ്യരെ എനിക്കു പൂർണമായി നൽകിയിരിക്കുന്നു. എല്ലാ ഇസ്രായേല്യരിലുമുള്ള ആദ്യജാതന്മാർക്കു പകരം—സകല ഇസ്രായേല്യസ്ത്രീകളുടെയും ആദ്യജാതനു പകരംതന്നെ—അവരെ ഞാൻ എനിക്കായി എടുത്തിരിക്കുന്നു.